സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് ദുരിതം

29 August, 2023

ബൈബിളിലെ വചനങ്ങള്‍ പോലെയാണ് ഈ ലോകത്ത് സംഭവിക്കുന്നത്. നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കേണ്ടിവരുന്നത് നിങ്ങള്‍ സുവിശേഷപ്രഘോഷണത്തിനായി സമയം മാറ്റിവെക്കാത്തതിനാലാണ്. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക, മറ്റുള്ളവയെല്ലാം കൂട്ടിച്ചേര്‍ക്കപ്പെടും എന്ന വിശുദ്ധ ഗ്രന്ഥഭാഗം അതിന് തെളിവാണ്. പ്രാര്‍ത്ഥന ഗ്രൂപ്പിലൂടെ നിരവധിപ്പേര്‍ക്ക് അനുഗ്രഹങ്ങള്‍ കിട്ടുന്നുണ്ട്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധത്തിലുള്ള അത്ഭുതങ്ങള്‍ ഓരോ ദിവസവും നടക്കുന്നുണ്ട്.

ബുദ്ധികൊണ്ട് ചിന്തിക്കാതെ ഒരു കൊച്ചു കുഞ്ഞിന്‍ന്റെ നിഷ്‌കളങ്കതയോടെ ബൈബിള്‍ വായിക്കുക ദൈവം അനുഗ്രഹങ്ങള്‍ തരും. പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്ത ശേഷം ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് എനിക്ക് ഇടാം. ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാം. ദൈവം നിങ്ങളെ അനുഗ്രഹിക്കും. പക്ഷേ അനുഗ്രഹം ലഭിക്കാന്‍ നിങ്ങള്‍ ഒരുകാര്യം ചെയ്യണം. സുവിശേഷം ലോകം മുഴുവന്‍ എത്തിക്കാന്‍ സമയം കണ്ടെത്തണം.

ഇപ്പോള്‍ തന്നെ അത്ഭുത പ്രാര്‍ത്ഥന ചൊല്ലുകയും ബൈബിള്‍ വായിക്കാന്‍ തുടങ്ങുകയും ചെയ്യുക. ദൈവം നിങ്ങളെ രക്ഷിക്കും. ഒരാളുപോലും ഈശോയെ അറിയാതെ പോകരുത് . ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകരുതെന്നാണ് ഈശോയുടെ ആഗ്രഹം. ഗ്രൂപ്പിലുള്ള എല്ലാവരും പ്രാര്‍ത്ഥിക്കണം. ദൈവത്തിന് ഒത്തിരി ഇഷ്ടമുള്ളവര്‍ക്കാണ് സഹനങ്ങളും പ്രയാസങ്ങളും ഉണ്ടാകുന്നത്. സഹനത്തീയിലും നിങ്ങളെ ജോബിനെ പോലെ ദൈവം കാക്കും. നിങ്ങള്‍ തകര്‍ന്നുപോകാന്‍ അവിടുന്ന് അനുവദിക്കില്ല. .സകലജാതികളോടും സുവിശേഷം അറിയിക്കാതെ നാം മാറിനിന്നാല്‍ നമുക്ക് സഹനങ്ങളിലൂടെ കടന്നു പോകേണ്ടിവരും. ഈയര്‍ത്ഥത്തിലാണ് പൗലോസ് ശ്ലീഹ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് ദുരിതം എന്ന് പറഞ്ഞത്.

ഈ ലോകജീവിതം മാത്രമല്ല നമുക്കൊരു സ്വര്‍ഗീയ ജീവിതമുണ്ട്. ഈശോയോടൊപ്പം ഉള്ള ആ നിത്യജീവിതത്തെപ്പറ്റി നാം മറ്റുള്ളവരോട് പറയണം. ഈശോ ശിഷ്യന്മാരെ ഏല്‍പ്പിച്ച ഏറ്റവും പ്രധാന ദൗത്യം ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക എന്നതാണ്. എല്ലാ ജനതകളും സുവിശേഷം അറിയുമ്പോള്‍ യുഗാന്ത്യം ആഗതമാകും. മര്‍ക്കോസ്, അദ്ധ്യായം 13, വാക്യം 10 എന്നാല്‍, ആദ്യം എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടിയിരിക്കുന്നു.

നീയും ഞാനും എന്തിനാണ് സുവിശേഷം അറിയിക്കേണ്ടത്?

എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും. (മത്തായി, 24, വാക്യം 13)

എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും. (മത്തായി, 24, വാക്യം 14)

ഞാനാണ് എന്നു പറഞ്ഞ് പലരും എന്റെ നാമത്തില്‍ വരും. അവര്‍ അനേകരെ വഴിതെറ്റിക്കും. (മര്‍ക്കോസ്, 13, വാക്യം 6)

Br Shibu Kizhakkekuttu

ഇത് പുതിയ ആളുകൾക്ക് വേണ്ടിയുള്ള സാധാരണ വാട്സപ്പ് ഗ്രൂപ്പാണ്

https://chat.whatsapp.com/DsmnU56MZcGB2cG5DIhcMw

അനുഗ്രഹവും കിട്ടിയവർ മാത്രം ഈ മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/Id87DJbrRvL1VrxXmgwkBb

https://www.facebook.com/groups/353225418460185

(2) mother Mary and baby Jesus ഉണ്ണീശോയെ എടുത്തു കൊണ്ടിരിക്കുന്നു അത്ഭുതമാതാവ് | Facebook

https://t.me/shibukizhakkekuttu

Br Shibu Kizhakkekuttu

Comment

Editor Pics

Related News

ഈ പ്രാർത്ഥന ഗ്രൂപ്പിൽ നിയമങ്ങള്‍ പാലിച്ചാല്‍ അനുഗ്രഹം ഉറപ്പ്
നിങ്ങള്‍ വഴിതെറ്റിക്കപ്പെടരുത്, ലക്ഷ്യം മറന്നുപോകരുത്
മോശയ്ക്ക് പോലും ജീവിതം മടുത്തു, പക്ഷെ മോശ ചെയ്തത്
സഹനം ദൈവഹിതമോ?