അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ 2000 പേര്‍ മരിച്ചു

08 October, 2023

കാബൂള്‍ : അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ 2000 പേര്‍ മരിച്ചു. വടക്കന്‍ അഫ്ഗാന്‍ പ്രവിശ്യയില്‍ ഇന്നലെയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

വടക്കന്‍ അഫ്ഗാനിലെ ഹെറാത്ത് മേഖലയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂചനത്തില്‍ ആറ് ഗ്രാമങ്ങള്‍ പൂര്‍ണമായും നശിച്ചു. നൂറ് കണക്കിന് ആളുകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും വിവരമുണ്ട്.

ഹെറാത്ത് നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അതിനു ശേഷം 6.3, 5.9, 5.5 തീവ്രതയുള്ള അതിശക്തമായ മൂന്ന് തുടര്‍ചലനങ്ങളും ഉണ്ടായി. ഉച്ചയോടെ നഗരത്തില്‍ അഞ്ച് ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായതായി ഹെറാത്ത് നഗരവാസികള്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി സെന്‍ഡ ജാനിലേക്ക് 12 ആംബുലന്‍സ് കാറുകള്‍ അയച്ചതായി അഫ്ഗാനിസ്ഥാനിലെ ലോകാരോഗ്യ സംഘടന അറിയിച്ചു. സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകുന്ന സാഹചര്യത്തില്‍ താലിബാന്‍, ലോകരാജ്യങ്ങളോട് സഹായമഭ്യര്‍ത്ഥിച്ചു


Comment

Editor Pics

Related News

മലയാളി യുവതി യു.കെയില്‍ കുഴഞ്ഞുവീണ് മരിച്ചു
കിടപ്പുരോഗിയായ 85 കാരിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
നവജാത ശിശുവിനെ കൊന്നത് കഴുത്തില്‍ ഷാള്‍ മുറുക്കി, അമ്മയുടെ കുറ്റസമ്മതം
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു മോശമായി പെരുമാറി; നടി റോഷ്‌ന ആന്‍ റോയ്