കോട്ടയം : ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പോകവെ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രിക മരിച്ചു. കോട്ടയം നീറിക്കാട് കല്ലമ്പള്ളി കൊല്ലംകുഴിയില്‍ ബിനോയുടെ ഭാര്യ പ്രിയ ബിനോയ് (48) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ കോട്ടയം നാഗമ്പടം പാലത്തിലായിരുന്നു അപകടം.
ഇരുവരും ചേര്‍ന്ന് സമ്മാനം വാങ്ങാന്‍ നഗരത്തിലേയ്ക്ക് പോകുംവഴി പാലംകയറി വന്ന ലോറി ബിനോയ് ഓടിച്ചിരുന്ന സ്കൂട്ടറില്‍ തട്ടുകയായിരുന്നു. റോഡില്‍ തലയിടിച്ച് വീണപ്പോഴുണ്ടായ ഗുരുതര പരിക്കാണ് മരണകാരണമായത്.
ബിനോയി കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പൊടി ഉത്പന്നങ്ങളും, സ്പൈസസും ഓട്ടോറിക്ഷയില്‍ എത്തിച്ച് ഹോള്‍സെയില്‍ വില്പന നടത്തുകയാണ് ബിനോയ്. മക്കള്‍ : ഗംഗ (ഫാഷന്‍ ഡിസൈനര്‍), ഗായത്രി ( പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി).
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment