ദേശീയ ബാസ്‌കറ്റ് ബോള്‍ താരം കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

01 April, 2024

കണ്ണൂര്‍: മുന്‍ ദേശീയ ബാസ്‌കറ്റ് ബോള്‍ താരം കിടപ്പുമുറിയില്‍ മരിച്ച നിലയില്‍. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായ ചന്ദനക്കാംപാറ വെട്ടത്ത് ബൊബിറ്റ് മാത്യു (42)വിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കണ്ണൂര്‍ സൗത്ത് ബസാര്‍- കക്കാട് റോഡില്‍ പാലക്കാട് സ്വാമി മഠത്തിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിലെ കിടപ്പുമുറിയില്‍ ഇന്നലെ വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടത്. ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ ഓഫിസിലെ സ്‌പോര്‍ട്‌സ് അസിസ്റ്റന്റായിരുന്നു. തനിച്ചായിരുന്നു താമസം. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


Comment

Editor Pics

Related News

മലയാളി യുവതി യു.കെയില്‍ കുഴഞ്ഞുവീണ് മരിച്ചു
കിടപ്പുരോഗിയായ 85 കാരിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
നവജാത ശിശുവിനെ കൊന്നത് കഴുത്തില്‍ ഷാള്‍ മുറുക്കി, അമ്മയുടെ കുറ്റസമ്മതം
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു മോശമായി പെരുമാറി; നടി റോഷ്‌ന ആന്‍ റോയ്