സിഡ്‌നിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ കത്തിക്കുത്ത്; ബിഷപ്പിനും മൂന്ന് വിശ്വാസികള്‍ക്കും പരുക്ക്

15 April, 2024

സിഡ്‌നിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ അക്രമി നടത്തിയ കത്തിക്കുത്തില്‍ ഒരു ബിഷപ്പിനും മൂന്ന് വിശ്വാസികള്‍ക്കും പരുക്ക്. തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക്  വെക്ലിയിലുള്ള ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ ബിഷപ്പ് മാര്‍ മാരി ഇമ്മാനുവല്‍ പ്രസംഗിക്കുമ്പോഴാണ് ഹൂഡി ധരിച്ച ആക്രമി അള്‍ത്താരയില്‍ കയറി ഒന്നിലധികം തവണ അദ്ദേഹത്തെ കുത്തിയത്.

കുര്‍ബാന തല്‍സമയം സംപ്രേഷണം ചെയ്തതിനാല്‍ പള്ളിയുടെ യൂട്യൂബ് പേജില്‍ ആക്രമണത്തിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ നൂറുകണക്കിന് ആളുകളാണ് പ്രതിയെ വിട്ടുതരണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പോലീസ് ബാരിയറിന് നേരെ കുപ്പികളും കല്ലുകളും എറിഞ്ഞ് പ്രതിഷേധം നടത്തിയത്. അക്രമിയുടെ സുരക്ഷ മുന്‍നിര്‍ത്തി നിലവില്‍ പ്രതിയെ പള്ളിയുടെ കെട്ടിടത്തിനുള്ളില്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.

സംഭവത്തില്‍ ഒരു വൈദികന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എന്‍എസ് ഡബ്ലിയു അറിയിച്ചു. ബിഷപ്പ് ഇമ്മാനുവലിന്റെയും വൈദികന്റെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ച് രാത്രി 10.30 ന് മുമ്പ് പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.








Comment

Editor Pics

Related News

പലസ്തീനെ അനുകൂലിച്ച് പ്രതിഷേധം, അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ 550-ലേറെ പേര്‍ അറസ്റ്റില്‍
പലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തു, ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ യുഎസ് സര്‍വകലാശാല പുറത്താക്കി
യുഎസില്‍ മലയാളി കുടുംബം കാറിന് തീപിടിച്ച് മരിച്ചു.
ടിക് ടോക്ക് നിരോധനം, യു.എസ് സെനറ്റ് പാസാക്കി