ഡാളസിൽ വാഹന അപകടത്തിൽ മലയാളി യുവാവിനു ദാരുണാന്ത്യം.

16 March, 2024

ഡാളസിൽ വാഹന അപകടത്തിൽ മലയാളി യുവാവിനു ദാരുണാന്ത്യം. -സാം മാത്യു  

ഡാളസ് :ഡാളസിൽ ഇന്നു രാവിലെ (മാർച്ച് 16 ശനിയാഴ്ച ) ഉണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവിനു ദാരുണാന്ത്യം.
 ആലപ്പുഴ ജില്ലയിൽ കൃഷ്ണപുരം കാപ്പിൽ കിഴക്കേതിൽ, ആലുംമൂട്ടിൽ നഗരൂർ വീട്ടിൽ രാജൻ - വൽസമ്മ ഏബ്രഹാം ദമ്പതികളുടെ മൂത്ത മകനായിരുന്നു ആൽവിൻ. ഡാളസ് ശാരോൻ ഫെലോഷിപ്പ് സഭാ അംഗമാണ് 

ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോൺ കമ്പനിയുടെ ജീവനക്കാരനായിരുന്നു. ഭൗതിക സംസ്കാര ശുശ്രൂഷകൾ പിന്നീട് മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ നേതൃത്വത്തിൽ നടക്കും. ആരൻ ഏബ്രഹാം പരേതൻ്റെ ഏക സഹോദരൻ ആണ്

Comment

Editor Pics

Related News

സൈക്കിളില്‍ നിന്നു വീണ് വിദ്യാര്‍ഥി മരിച്ചു
സിസ്റ്റർ അഞ്ജുവിന്റെ പിതാവ് തോട്ടത്തിൽ ജോൺ ഉലഹന്നാൻ നിര്യാതനായി
ഡാളസിൽ വാഹന അപകടത്തിൽ മലയാളി യുവാവിനു ദാരുണാന്ത്യം.
Sr. ജോസ്‌ലറ്റ് നിര്യാതയായി