ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 29 മാവോവാദികളെ വധിച്ചു

16 April, 2024

സുഖ്മ: ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയില്‍ ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് ശങ്കര്‍ റാവുവടക്കം 29 മാവോവാദികളെ വധിച്ചു. എകെ 47 തോക്കുകളടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തതായും സുരക്ഷാസേന പറഞ്ഞു. 

അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടിട്ടുള്ള മാവോവാദി നേതാവാണ് ശങ്കര്‍ റാവു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. മൂന്ന് സൈനികര്‍ക്കും പരിക്കേറ്റു.





Comment

Editor Pics

Related News

റഫയില്‍ ഇസ്രയേല്‍ വ്യോമാക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു
വളര്‍ത്തു നായ ചത്തു; 12 കാരി തൂങ്ങിമരിച്ചു
സ്വവര്‍ഗമോഹികള്‍ക്ക് 15 വര്‍ഷം തടവ്, പുതിയ നിയമം പാസാക്കി ഇറാഖ്
സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്; അന്‍മോല്‍ ബിഷ്ണോയിക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍