നടുറോഡില്‍ ഭാര്യയെ വെട്ടിക്കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം,യുവതിയുടെ നില ഗുരുതരം

30 March, 2024

കൊച്ചി: തൃപ്പൂണിത്തുറയില്‍  നടുറോഡില്‍ ഭാര്യയെ വെട്ടിക്കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. കണ്ണന്‍കുളങ്ങരയിലാണ് സംഭവം. ആക്രമണത്തില്‍ ധന്യയെന്ന യുവതിക്കാണ് പരിക്കേറ്റ്. ഗുരുതരാവസ്ഥയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവത്തില്‍ ധന്യയുടെ ഭര്‍ത്താവ് കളവങ്കോട് രതീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റോഡില്‍ വച്ച് വാക്കത്തി കൊണ്ടു ധന്യയെ ആക്രമിക്കുകയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇരുവരും പൊലീസ് സ്റ്റേഷനില്‍ എത്തി മടങ്ങും വഴിയായിരുന്നു ആക്രമണം.




Comment

Editor Pics

Related News

അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കം
കുടുംബപ്രശ്‌നം; ഫെയ്‌സ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി
മകളെ പീഡിപ്പിച്ച കാമുകനെ വെടിവെച്ചുകൊന്നു
പതിനേഴുകാരിയെ മൂന്നുദിവസം കെട്ടിയിട്ട് ബലാത്സംഗം ചെയ്തു