ഗ്രൂപ്പിലുള്ളവരുടെ ശ്രദ്ധയ്ക്ക്

08 April, 2024

നമ്മുടെ ഗ്രൂപ്പിലുള്ള ചിലരൊക്കെ, ഗ്രൂപ്പിലുള്ള മറ്റുള്ളവരുമായി ചാറ്റ് ചെയ്ത് ക്യാഷ് ചോദിക്കുന്നതായി അറിയുന്നു. അങ്ങിനെ ക്യാഷ് ചോദിക്കുന്നവരെ ബ്ലോക്ക് ചെയ്യുക. ആ വിവരം ഷിബു ബ്രദറിനെ  അറിയിക്കുക.

ഗ്രൂപ്പിലുള്ളവര്‍ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാതിരിക്കുക. നിങ്ങളുടെ പേര്‍സണല്‍ വിവരങ്ങളോ, നിയോഗങ്ങളോ ഗ്രൂപ്പിലുള്ള മറ്റുള്ളവരുമായി വ്യക്തിപരമായി പങ്കു വയ്ക്കാതിരിക്കുക. പ്രാര്‍ത്ഥന സഹായം ആവശ്യപ്പെടാതിരിക്കുക. നിങ്ങളുടെ നിയോഗങ്ങള്‍ ഗ്രൂപ്പില്‍ മാത്രം ഇട്ടു പ്രാര്‍ത്ഥിക്കുക.അത്യാശ്യമെങ്കില്‍ മാത്രം എൻറെ പേഴ്സണൽ നമ്പറിലേക്ക് ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് നിങ്ങൾക്ക് ഇടാം ..    നിങ്ങളുടെ പേഴ്സണൽ മെസേജുകൾ നിങ്ങൾ  ദയവായി ഈശോയോട് പറയുക ഗ്രൂപ്പിലുള്ള മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക എന്തെങ്കിലും ഒത്തിരി ആവശ്യമുണ്ടെങ്കിൽ ഒരു മിനിറ്റ് ഉള്ള വോയിസ് മെസ്സേജ്  എൻറെ വാട്സ്ആപ്പ് നമ്പറിലേക്ക് ഇടാം  +14168397744  Br shibu KM

എല്ലാവരും നിയോഗങ്ങള്‍ ഗ്രൂപ്പില്‍ എഴുതിയിട്ട്, അതിനു വേണ്ടി ഈശോയോട് പ്രാര്‍ത്ഥിക്കുക. നിയോഗങ്ങള്‍ക്ക് വേണ്ടി അത്ഭുത പ്രാര്‍ത്ഥന, വിശ്വാസപ്രമാണം, എത്രയും ദയയുള്ള മാതാവേ, വി. യൗസപ്പ് പിതാവിന്റെ ജപം മുതലായവയും, ബൈബിളും വായിച്ച് പ്രാര്‍ത്ഥിക്കുക. 3 നേരവും ഗ്രൂപ്പില്‍ പ്രാര്‍ത്ഥനകള്‍ ഇടുന്നുണ്ട്.. അത് നോക്കി പ്രാര്‍ത്ഥിക്കുക. ഉച്ചക്ക് 3 മണിക്ക് കരുണ കൊന്ത, വൈകിട്ട് 6 മണിക്ക് ആരാധന ഇവയിലെല്ലാം എല്ലാവരും പങ്കെടുത്ത് പ്രാര്‍ത്ഥിക്കുക. അവരവരുടെ ആവശ്യങ്ങള്‍ക്ക് അവരവര്‍ തന്നെ മുന്‍ കൈ എടുത്ത് പ്രാര്‍ത്ഥിക്കുക. അപ്പോള്‍ മറ്റുള്ളവരും നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും.

നിങ്ങളുടെ പേര്‍സണല്‍ വിവരങ്ങള്‍ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്. വിവരങ്ങള്‍ എല്ലാം ഈശോയോട് നേരിട്ട് പറയുക.ആരുമായും ചാറ്റ് ചെയ്യാതിരിക്കുക. ക്യാഷ് ഈടപാടുകള്‍ നടത്താതിരിക്കുക. ഇത് പ്രയര്‍ ഗ്രൂപ്പാണ്. ഈശോയോട് പ്രാര്‍ത്ഥിക്കുക.  ഗ്രൂപ്പിൽ ആർക്കും പൈസ കൊടുക്കുന്നില്ല ഇവിടെ അനുഗ്രഹം കിട്ടുന്നത് ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ എല്ലാം തരുന്നത് ദൈവമാണ്

Br  Shibu Kizhakkekuttu


   ബ്രദർ ഷിബു കിഴക്കെക്കുറ്റ്‌    കാനഡ

ഒരു ദൈവാലയത്തിലെന്ന പോലെ പ്രാർഥന ഉയരുന്ന വിശുദ്ധമായ ഇടമാണ് മധ്യസ്ഥപ്രാർത്ഥനാഗ്രൂപ്പ്. അതിനാൽ തന്നെ പ്രാർഥനയുമായി ബന്ധമില്ലാത്തതൊന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്. നിങ്ങളുടെ ഉള്ളിൽ നിന്നുള്ള പ്രാർഥനകളാണ് ഇവിടെ ഉയരേണ്ടത്.

സ്‌നേഹമുള്ളവരേ, മറ്റുള്ള ഗ്രൂപ്പുകളില്‍ നിന്നുള്ള ഫോര്‍വേഡ് മെസ്സേജുകള്‍, ഫോട്ടോസ്, പാട്ടുകള്‍, അനാവശ്യമായ സ്റ്റിക്കറുകള്‍, ഫേസ്ബുക്, വാട്ടസ്ആപ്പ് ഇവയില്‍ നിന്നുള്ള പോസ്റ്റുകള്‍ ഇവയൊന്നും നമ്മുടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാതിരിക്കുക.അവരവരുടെ അധരങ്ങള്‍ കൊണ്ടോ, എഴുതിയിട്ടോ പ്രാര്‍ത്ഥിക്കാം. ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിട്ടുള്ള പ്രാര്‍ത്ഥനകള്‍ എല്ലാവരും ഭക്തി പൂര്‍വ്വം ചൊല്ലി ഇടുക. എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ.

മറ്റുള്ളവർക്ക് വേണ്ടി പ്രാർഥിക്കാൻ ദൈവം തിരഞ്ഞെടുവരാണ് നിങ്ങൾ. അതിനാൽ ഇവിടെ വളരെ വിശ്വാസത്തോടെയും വിശുദ്ധിയോടെയും പ്രാർത്ഥിക്കണം. നിങ്ങളുടെ പ്രാർത്ഥനയിൽ എപ്പോഴും ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം എന്ന പ്രാർത്ഥനാ ഗ്രൂപ്പ് ഉണ്ടാകണം. ഒപ്പം എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം. നിങ്ങളുടെ ആവശ്യങ്ങൾ എല്ലാം ദൈവത്തോട് പറയുക. മറ്റുള്ള ഗ്രൂപ്പിലെ ഒന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്. ഇവിടെ നിങ്ങൾ സ്വയം പ്രാർത്ഥിക്കുക.<br>അറിയാവുന്ന രീതിയിൽ എന്തും പ്രാർത്ഥിക്കാം. ഇവിടെ വരുന്നവരെല്ലാം 15 മിനിറ്റെങ്കിലും ഈശോയോട് പ്രാർഥിക്കണമേ. അതു മറക്കരുത് ദൈവമക്കളെ.

ഗ്രൂപ്പില്‍ ചേരുന്നവര്‍ അത്ഭുതമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം പ്രൊഫൈല്‍ ചിത്രമാക്കുകയും ദിവസം ചുരുങ്ങിയത് 15 മിനുട്ടെങ്കിലും പ്രാര്‍ഥിക്കുകയും ചെയ്യണം. കൂടാതെ ബൈബിള്‍ വായിക്കുമ്പോള്‍ പുതിയ നിയമം മുതല്‍ വായിക്കാന്‍ ശ്രദ്ധിക്കുക. ഒരു ദിവസം കൊണ്ട് 13 അധ്യായം വായിച്ചശേഷം അടുത്തദിവസം 14 മുതല്‍ 27 വരെ വായിക്കുക. അങ്ങനെ ധ്യാനപൂര്‍വ്വം വായന തുടരുക.ഗ്രൂപ്പംഗങ്ങള്‍ ഒരു സാധാരണ പ്രാര്‍ത്ഥനാഗ്രൂപ്പിലും മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ ഗ്രൂപ്പിലും മാത്രമേ അംഗമാകാവൂ.

മദ്ധ്യസ്ഥ പ്രാര്‍ത്ഥനാഗ്രൂപ്പില്‍ നിങ്ങള്‍ ജോയിന്‍ ചെയ്ത് അറിയാവുന്നതുപോലെ പ്രാര്‍ത്ഥിക്കുക. വെറുതെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ എഴുതിയിട്ട ശേഷം ഇറങ്ങിപ്പോകരുത്. നിങ്ങള്‍ മറ്റുള്ളവരുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് അനുഗ്രഹം ലഭിക്കൂ.

24 ന്യൂസ് ലൈവ്.കോമിൽ വന്നിട്ട് എന്തെങ്കിലും അനുഗ്രഹങ്ങൾ കിട്ടിയാൽ തീർച്ചയായും നിങ്ങൾ പ്രാർത്ഥിക്കാൻ ഈ ഗ്രൂപ്പിൽ ചേരണം മറക്കരുത്

അതുപോലെ സാക്ഷ്യങ്ങളും അയച്ചുതരാതെ ഇരിക്കരുത് അതുപോലെതന്നെ ഇവിടെ  സാക്ഷ്യങ്ങൾ എഴുതി ഇടണം ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി

നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ താല്പര്യമുണ്ടെങ്കിൽ ഈ പ്രാർത്ഥന ഗ്രൂപ്പിലൂടെ ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് ഇവിടെ പറയുക അതുപോലെ ചെയ്യുക ;.ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി


Comment

Editor Pics

Related News

മധ്യസ്ഥ പ്രാർഥനാഗ്രൂപ്പ് ദൈവാലയം, മറ്റൊന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്
ഈ പ്രാർത്ഥന ഗ്രൂപ്പിൽ നിയമങ്ങള്‍ പാലിച്ചാല്‍ അനുഗ്രഹം ഉറപ്പ്
നിങ്ങള്‍ വഴിതെറ്റിക്കപ്പെടരുത്, ലക്ഷ്യം മറന്നുപോകരുത്
മോശയ്ക്ക് പോലും ജീവിതം മടുത്തു, പക്ഷെ മോശ ചെയ്തത്