22 കോടി ഡോളറിന്റെ സ്വര്‍ണവും വിദേശ നോട്ടുകളും കൊള്ളയടിച്ചു; ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

19 April, 2024

എയര്‍ കണ്ടെയ്നറില്‍ എത്തിയ 22 കോടി കനേഡിയന്‍ ഡോളറിന്റെ സ്വര്‍ണക്കട്ടികളും വിദേശ നോട്ടുകളും കൊള്ളയടിച്ച ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. കേസില്‍ മൂന്ന് പേര്‍ക്ക് കൂടി വാറണ്ട് പുറപ്പെടുവിച്ചതായി കനേഡിയന്‍ അധികൃതര്‍ അറിയിച്ചു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസാണിത്.  എയര്‍ കണ്ടെയ്നറില്‍ എത്തിയ 22 കോടി കനേഡിയന്‍ ഡോളര്‍വിലവരുന്ന സ്വര്‍ണക്കട്ടികളും വിദേശ നോട്ടുകളും സംഘം കവര്‍ന്നതാണ് കേസ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം.

ടോറന്റോയിലെ പിയേഴ്സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് കാര്‍ഗോ ഇവര്‍ തന്ത്രപരമായി കൈക്കലാക്കിയത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ നിന്ന് എയര്‍ കാനഡ വിമാനത്തില്‍ എത്തിയതായിരുന്നു സ്വര്‍ണവും കറന്‍സിയും. കുറഞ്ഞത് രണ്ട് മുന്‍ എയര്‍ കാനഡ ജീവനക്കാരെങ്കിലും മോഷണത്തിന് സഹായിച്ചതായി പൊലീസ് പറയുന്നു. അതില്‍ ഒരാള്‍ കസ്റ്റഡിയിലായതായും മറ്റൊരാള്‍ക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും പൊലിസ് പറഞ്ഞു.

അറസ്റ്റിലായവരില്‍ ഇന്ത്യന്‍ വംശജരായ പരംപാല്‍ സിദ്ധു, അമിത് ജലോട്ട, അമ്മദ് ചൗധരി, അലി റാസ, പ്രസാത് പരമലിംഗം എന്നിവരാണ് അറസ്റ്റിലാണ്. കൃത്യം നടക്കുമ്പോള്‍ എയര്‍പോര്‍ട്ടിലെ ജീവനക്കാരനായിരുന്നു സിദ്ധുവെന്നും പോലീസ് പറഞ്ഞു.നിലവില്‍ ജാമ്യത്തിലുള്ള ഇവരുടെ വിചാരണ ഉടന്‍ നടക്കും. പ്രതികളില്‍ ഒരാള്‍ യുഎസിലെ പെന്‍സില്‍വാനിയയില്‍ വെച്ചാണ് പിടിയിലായത്. ഇയാള്‍ ഇപ്പോഴും ജയിലിലാണ്. 


Comment

Editor Pics

Related News

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധം അറിയിച്ച് ഇന്ത്യ.
പൊതുവിടങ്ങളിലെ മയക്കുമരുന്ന് ഉപയോഗം കുറ്റകരം; പദ്ധതികള്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ
ഒന്റാരിയോ സ്‌കൂളുകളില്‍ ഇനി സെല്‍ഫോണ്‍ ഉപയോഗിക്കാനാകില്ല; വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെക്സെ
പലസ്തീന് ഐക്യദാര്‍ഡ്യം, പ്രതിഷേധിച്ച് മക്ഗില്ലന്‍ വിദ്യാര്‍ഥികള്‍