2022-ല്‍ യുഎസ് പൗരത്വം സ്വീകരിച്ചത് 65,960 ഇന്ത്യക്കാര്‍

23 April, 2024

വാഷിങ്ടണ്‍: 2022-ല്‍ 65,960 ഇന്ത്യക്കാര്‍ യുഎസ് പൗരത്വം സ്വീകരിച്ചെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് റിപ്പോര്‍ട്ട്. മെക്‌സിക്കോയ്ക്ക് ശേഷം അമേരിക്കയില്‍ പൗരത്വം സ്വീകരിച്ചവര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്.

യുഎസ് സെന്‍സസ് ബ്യൂറോയില്‍ നിന്നുള്ള അമേരിക്കന്‍ കമ്മ്യൂണിറ്റി സര്‍വേ ഡാറ്റ പ്രകാരം, 2022-ല്‍ ഏകദേശം 46 ദശലക്ഷം വിദേശികളായ ആളുകള്‍ യുഎസില്‍ താമസിക്കുന്നുണ്ട്. ഇത് മൊത്തം 333 ദശലക്ഷം യുഎസ് ജനസംഖ്യയുടെ ഏകദേശം 14 ശതമാനം വരും. ഇവരില്‍ 24.5 ദശലക്ഷം പേര്‍ ഏകദേശം 53 ശതമാനം പേര്‍ സ്വാഭാവിക പൗരന്മാരായതായും റിപ്പോര്‍ട്ടിലുണ്ട്. 

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2022-ല്‍ 128,878 മെക്സിക്കന്‍ പൗരന്മാര്‍ അമേരിക്കന്‍ പൗരന്മാരായി. ഇന്ത്യക്കാര്‍ (65,960), ഫിലിപ്പീന്‍സ് (53,413), ക്യൂബ (46,913), ഡൊമിനിക്കന്‍ റിപ്പബ്ലിക് (34,525), വിയറ്റ്നാം (33,246), ചൈന (27,038) എന്നിവരാണ് തൊട്ടുപിന്നില്‍.


Comment

Editor Pics

Related News

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നത് വിദേശ വിദ്വേഷം: അമേരിക്കന്‍ പ്രസിഡന്റ്
യുഎസ് ടാസ്‌ക് ഫോഴ്സിലെ മൂന്നുപേര്‍ക്ക് വെടിയേറ്റ് ദാരുണാന്ത്യം.
പലസ്തീനെ അനുകൂലിച്ച് പ്രതിഷേധം, അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ 550-ലേറെ പേര്‍ അറസ്റ്റില്‍
പലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തു, ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ യുഎസ് സര്‍വകലാശാല പുറത്താക്കി