ഇസ്രയേലിനെതിരെ ആക്രമണം അവസാനിപ്പിച്ചതായി ഇറാന്‍

15 April, 2024

ടെഹ്റാന്‍: ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിച്ചെന്നും അതിനാല്‍ തന്നെ ഇസ്രയേലിനെതിരെ ആക്രമണം അവസാനിപ്പിച്ചതായും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി.

ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത് ഇസ്രയേലിന്റെ സൈനിക താവളങ്ങളായിരുന്നു. ദേശീയ സുരക്ഷയ്ക്ക് സമാധാനവും സ്ഥിരതയും മേഖലയില്‍ അത്യന്താപേക്ഷിതമാണ്. സ്ഥിരതയും സമാധാനവും പുനരുജ്ജീവിപ്പിക്കാന്‍ ഏതു ശ്രമവും നടത്താന്‍ മടിക്കില്ലെന്നും റെയ്സി പറഞ്ഞു.

പ്രസിഡന്റിന് പിന്നാലെ ഇറാന്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും സൈനിക ഓപ്പറേഷന്‍ അവസാനിപ്പിച്ചതായി അറിയിച്ചു. ഇസ്രയേലിന് എതിരായ സൈനിക ഓപ്പറേഷന്‍ ഞങ്ങളുടെ കാഴ്പ്പാടില്‍ അവസാനിച്ചെന്നും ഇനി ഇസ്രയേല്‍ പ്രതികരിച്ചാല്‍ മാത്രം മറുപടിയെന്നുമാണ് ഇറാന്‍ സായുധ സേനയുടെ ചീഫ് വ്യക്തമാക്കിയത്.

ഇന്ന് രാവിലെയാണ് ഇസ്രയേലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രമണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചത്.


Comment

Editor Pics

Related News

പലസ്തീനെ അനുകൂലിച്ച് പ്രതിഷേധം, അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ 550-ലേറെ പേര്‍ അറസ്റ്റില്‍
പലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തു, ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ യുഎസ് സര്‍വകലാശാല പുറത്താക്കി
യുഎസില്‍ മലയാളി കുടുംബം കാറിന് തീപിടിച്ച് മരിച്ചു.
ടിക് ടോക്ക് നിരോധനം, യു.എസ് സെനറ്റ് പാസാക്കി