ഇസ്രയേല്‍- ഇറാന്‍ യുദ്ധം മുറുകുന്നു; ഇസ്രയേല്‍ മിസൈലുകള്‍ തൊടുത്തു

19 April, 2024

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം വഷളാകുന്നു. ഇറാനിലേക്ക് ഇസ്രയേല്‍ മിസൈലുകള്‍ തൊടുത്തു. ഇസ്രയേലിന്റ മിസൈലുകള്‍ ഇറാനില്‍ പതിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ഇറാഖിലും സിറിയയിലും ആക്രമണം ഉണ്ടായിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.

ഇസ്ഫഹാന്‍, തബ്രെസ് എന്നിവയുള്‍പ്പെടെ നിരവധി ഇറാനിയന്‍ നഗരങ്ങളിലും സ്‌ഫോടന ശബ്ദം കേട്ടു. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. ഏപ്രില്‍ 13 ന് ഇറാന്‍ ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണിത്. ഇസ്രായേലിന് നേരെ ഇറാന്‍ 300 മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചിരുന്നു. 

നതാന്‍സ് ആണവ കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇറാന്റെ നിര്‍ണായക പ്രദേശമാണ് ഇസ്ഫഹാന്‍സ് പ്രവിശ്യ. ഇറാന്‍ വ്യോമപാതയിലൂടെയുള്ള നിരവധി വിമാനങ്ങള്‍ തിരിച്ചുവിട്ടതായി സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ നയതന്ത്രകാര്യാലയത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണമാണ് സംഘര്‍ഷങ്ങള്‍ക്കാധാരമായത്. തുടര്‍ന്ന് ഇതിന് തിരിച്ചടിയെന്നോണം ശനിയാഴ്ച മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളുമയച്ച് ഇറാന്‍ മറുപടി നല്‍കിയിരുന്നു.


Comment

Editor Pics

Related News

ചൈനയില്‍ കനത്ത മഴ; ഹൈവേ തകര്‍ന്ന് 19 പേര്‍ മരിച്ചു
സല്‍മാന്‍ഖാന്റെ വീടിനുനേരെ വെടിവെച്ച പ്രതി ജീവനൊടുക്കി
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി;പോലീസിന്റേത് ഗുരുതര വീഴ്ച: സി.ബി.ഐ
പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു