കേരളത്തില്‍ പോളിങ് അവസാനിച്ചു; പോളിങ് 70ശതമാനം

26 April, 2024

തിരുവനന്തപുരം: കേരളത്തില്‍ പോളിങ് സമയം കഴിഞ്ഞിട്ടും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര. കനത്ത വേനല്‍ച്ചൂടിനിടയിലും മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. ഒടുവിലെ കണക്കനുസരിച്ച് പോളിങ് 70ശതമാനമായി. ആറുമണിക്കുള്ളില്‍ ബൂത്തില്‍ എത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാം. തിരക്കുള്ള സ്ഥലങ്ങളില്‍ വോട്ടെടുപ്പ് എട്ടുമണി വരെ നീണ്ടേക്കാം.

ഏറ്റവും കൂടുതല്‍ കണ്ണൂരിലാണ് 71.54 ശതമാനം. ആലപ്പുഴയില്‍ 70.90 ശതമാനവും രേഖപ്പെടുത്തി. 60 ശതമാനം രേഖപ്പെടുത്തിയ പത്തനംതിട്ടയിലും പൊന്നാനിയിലും ആണ് പോളിങ് കുറവ്. മിക്ക ബൂത്തുകളിലും രാവിലെമുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയുണ്ട്. വോട്ടിങ് മെഷീന്‍ പണിമുടക്കിയത് ചിലയിടങ്ങളില്‍ പോളിങ് വൈകിപ്പിച്ചു.

തിരുവനന്തപുരം 64.40 ശതമാനം, ആറ്റിങ്ങല്‍ 67.62, കൊല്ലം 65.46, പത്തനംതിട്ട 62.09, മാവേലിക്കര 64.27, ആലപ്പുഴ 70.90, കോട്ടയം 64.14, ഇടുക്കി 64.14, എറണാകുളം 65.98, ചാലക്കുടി 69.72, തൃശൂര്‍ 70.00, പാലക്കാട് 69.91, ആലത്തൂര്‍ 68.08, പൊന്നാനി 63.69, മലപ്പുറം 59.12, കോഴിക്കോട് 60.88, വയനാട് 62.14, വടകര 69.13, കണ്ണൂര്‍ 71.54., കാസര്‍കോട് 70.38 എന്നിങ്ങനെയാണ് ഇതുവരെയുള്ള വോട്ടിങ് നില. വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും.


Comment

Editor Pics

Related News

അരളിയുടെ ഇല തിന്ന പശുവും കിടാവും ചത്തു
നഴ്‌സിങ് പഠനശേഷം നിര്‍ബന്ധിത പരിശീലനം വേണ്ട; സുപ്രീംകോടതി
കെഎസ്ആര്‍ടിസി ബസ് തടഞ്ഞു; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ ജാമ്യമില്ലാകേസ്
യുവതി മരിച്ച നിലയില്‍; കൊലപാതകമെന്ന് സഹോദരന്‍