യു.കെയിലെ മലയാളി നഴ്‌സിന്റെ മരണം; ആത്മഹത്യ ആണെന്ന് സൂചന

20 April, 2024

ലണ്ടന്‍: യു.കെയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തതാണെന്ന് സൂചന. കോട്ടയം സ്വദേശി അരുണ്‍ എന്‍ കുഞ്ഞപ്പനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെസ്റ്റ് എസക്‌സിലെ ഹാര്‍ലോയില്‍ താമസിച്ചിരുന്ന  അരുണ്‍ ദി പ്രിന്‍സസ് അലക്സാന്ദ്ര എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു വരികയായിരുന്നു. ഏകദേശം ഒരു വര്‍ഷം മുന്‍പാണ് അരുണ്‍ യുകെയില്‍ എത്തിയത്. ജോലി സംബന്ധമായ സമ്മര്‍ദ്ദം മൂലമാണ് അരുണ്‍ ആത്മഹത്യ ചെയ്തതെന്ന് സൂചനയുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.

അരുണിന്റെ ഭാര്യ മാസങ്ങള്‍ക്ക് മുന്‍പാണ് യുകെയില്‍ എത്തിയത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. അരുണിന്റെ മരണത്തെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതികളുടെ രണ്ടു കൊച്ചുകുട്ടികള്‍ ഇപ്പോള്‍ സുഹൃത്തുക്കളുടെ സംരക്ഷണയിലാണ്.

യുവാവ് ജോലി ചെയുന്ന ആശുപത്രിയിലേക്ക് തന്നെയാണ് മൃതദേഹം മാറ്റിയിരിക്കുന്നത്. വിവരം അറിഞ്ഞു സുഹൃത്തുക്കളും മലയാളി സമൂഹവും കുടുംബത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. 


Comment

Editor Pics

Related News

ജയറാമിന്റെ മകള്‍ വിവാഹിതയായി
യുവാവ് ഉയിര്‍ത്തേഴുനേല്‍ക്കുമെന്ന് തെറ്റിദ്ധരിച്ച് മൃതദേഹം ഗംഗാനദിയില്‍ കെട്ടിയിട്ടു
യുകെയില്‍ കാറിടിച്ച് വയോധികന്‍ മരിച്ചു, മലയാളി വിദ്യാര്‍ത്ഥിക്ക് ആറ് വര്‍ഷത്തെ തടവും വിലക്കും
വാട്‌സ് ആപ്പ് സ്റ്റാറ്റസിട്ട് നടി ആത്മഹത്യ ചെയ്തു