16 വയസില്‍ താഴെയുള്ളവര്‍ക്ക് പുകവലി നിരോധനം; ഋഷി സുനകിന് വന്‍ എതിര്‍പ്പ്

17 April, 2024

ലണ്ടന്‍: 16 വയസില്‍ താഴെയുള്ളവര്‍ക്ക് പുകവലി നിരോധനമേര്‍പ്പെടുത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികള്‍ക്കു നേരെ എതിര്‍പ്പ് ശക്തമാകുന്നു. സ്വന്തം കക്ഷിക്കുള്ളിലെ നേതാക്കളില്‍ നിന്ന് തന്നെയാണ് പ്രധാനമായും എതിര്‍പ്പുയരുന്നത്. പുതിയ ബില്‍ ചൊവ്വാഴ്ച ഹൗസ് ഓഫ് കോമണ്‍സില്‍ വോട്ടിനിടും.

കഴിഞ്ഞ വര്‍ഷമാണ് പുകയില നിരോധന ബില്‍ അവതരിപ്പിച്ചത്. 2009 ജനുവരി 1 ന് ശേഷം ജനിച്ചവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് കുറ്റകരമാക്കിക്കൊണ്ട് പുകവലി രഹിത തലമുറ സൃഷ്ടിക്കുന്നതിനുള്ള നയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഓരോ വര്‍ഷവും 'പുകവലി പ്രായം' ഉയര്‍ത്തണമെന്ന് താന്‍ നിര്‍ദ്ദേശിക്കുന്നുവെന്ന് ഋഷി സുനക് പറഞ്ഞു. അങ്ങനെയായാല്‍ ഇന്നത്തെ 14 വയസ്സുകാരന് ഒരിക്കലും നിയമപരമായി ഒരു സിഗരറ്റ് വാങ്ങാന്‍ കഴിയില്ലെന്നും ക്രമേണ സമൂഹത്തിന് പുകവലി രഹിതമാകാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പാര്‍ലമെന്ററി നടപടി പൂര്‍ത്തിയാക്കിയാല്‍ ഏറ്റവും കര്‍ശനമായ പുകവലി വിരുദ്ധ നിയമങ്ങള്‍ രാജ്യത്ത് അവതരിപ്പിക്കാനാണ് തീരുമാനം.

നിയമം നടപ്പായാല്‍ കുട്ടികള്‍ക്ക് പുകയില വില്‍ക്കുന്ന കടകളില്‍ നിന്ന് 100 പൗണ്ട് പിഴ ചുമത്താന്‍ ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ് ഓഫീസര്‍മാര്‍ക്ക് അധികാരം ലഭിക്കും. പാര്‍ലമെന്റില്‍ ബില്ലിനെ പ്രതിപക്ഷവും കണ്‍സര്‍വേറ്റീവ് എംപിമാരും പിന്തുണക്കുന്നുണ്ട്, എങ്കിലും ബില്ലില്‍ സ്വതന്ത്ര വോട്ട് ഉള്ളതിനാല്‍ തിരിച്ചടിയുണ്ടായേക്കും.





Comment

Editor Pics

Related News

യുഎസ് ടാസ്‌ക് ഫോഴ്സിലെ മൂന്നുപേര്‍ക്ക് വെടിയേറ്റ് ദാരുണാന്ത്യം.
പലസ്തീനെ അനുകൂലിച്ച് പ്രതിഷേധം, അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ 550-ലേറെ പേര്‍ അറസ്റ്റില്‍
പലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തു, ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ യുഎസ് സര്‍വകലാശാല പുറത്താക്കി
യുഎസില്‍ മലയാളി കുടുംബം കാറിന് തീപിടിച്ച് മരിച്ചു.