രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍, മാനന്തവാടി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും

15 April, 2024

രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ ഒന്‍പതരയ്ക്ക് നീലഗിരി ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങും. തുടന്ന് സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിക്ക് വയനാട് ജില്ലയില്‍ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളില്‍ റോഡ് ഷോ നടത്തും. പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തില്‍ രാഹുല്‍ സംസാരിക്കും. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. വൈകീട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും രാഹുല്‍ പങ്കെടുക്കും.

അഖിലേന്ത്യ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഏപ്രില്‍ 20നും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി 22നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ 18നും തെലുങ്കാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡന്‍സരി അനസൂയ (സീതക്ക) 17നും കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസ്സന്‍ 17നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി 18നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല 19നും മണ്ഡലത്തില്‍ പ്രചാരണം നടത്തും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും വിവിധ ദിവസങ്ങളില്‍ പ്രചാരണത്തിനെത്തും. എം.എല്‍.എമാരുടെ വന്‍ നിരതന്നെ വിവിധ ഇടങ്ങളില്‍ നടക്കുന്ന കുടുംബ സംഗമങ്ങളില്‍ പങ്കെടുക്കും.

ഏപ്രില്‍ 16ന് കോഴിക്കോട് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലും മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലും പ്രചാരണ പരിപാടികള്‍ക്കും റോഡ് ഷോകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കും. രാവിലെ 9.30ന് കൊടിയത്തൂരില്‍ റോഡ് ഷോയോടെയാണ് ചൊവ്വാഴ്ചയിലെ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. തുടര്‍ന്ന് 10.30ന് കീഴുപറമ്പ്, 11.30ന് ഊര്‍ങ്ങാട്ടിരി, മൂന്നിന് മമ്പാട്, നാലിന് നിലമ്പൂര്‍, 5.30ന് കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ റോഡ് ഷോ നടത്തും. ഓരോ കേന്ദ്രങ്ങളിലും രാഹുല്‍ ഗാന്ധി വാഹനത്തില്‍ നിന്ന് പൊതുജനങ്ങളുമായി സംവദിക്കും.


Comment

Editor Pics

Related News

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച എസ്ഐക്ക് ആറ് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും
മേയര്‍ ആര്യ രാജേന്ദ്രന്റെ വാദം തെറ്റ്, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മേയര്‍ ആര്യ രാജേന്ദ്രനുമായി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; ജപ്തി നടപടി സ്ഥിരപ്പെടുത്തി, ഇരുന്നൂറ് കോടിയുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക്