കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത

18 April, 2024

കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത. കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് മഴയെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാകകുന്നത്. ഇതോടെ ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും. ഏപ്രില്‍ 18 മുതല്‍ 20 വരെ കേരളത്തില്‍ പല പ്രദേശങ്ങളിലും  ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക. മണിക്കൂറില്‍ 30  മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആയതിനാല്‍ ജാഗ്രത കൈവിടരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

കള്ളക്കടല്‍ പ്രതിഭാസം നിലവിലും തുടരുന്ന സാഹചര്യത്തില്‍ കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് (18-04-2024) രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും തെക്കന്‍ തമിഴ്നാട് തീരത്ത് നാളെ (18-04-2024) രാത്രി 11.30 വരെ 0.5 മുതല്‍ 1.4 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടക്കന്‍ കേരളത്തിലൊഴികെ കാര്യമായി മഴ ലഭിക്കുന്നുണ്ട്. ഇത്തവണ എല്ലാ ജില്ലകളിലും മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കൂടുതല്‍ ചൂടാണ് അനുഭവപ്പെടുന്നത്. നേരത്തെ എല്‍നിനോ പ്രതിഭാസം കാരണം ഈ വര്‍ഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തവണ വേനല്‍ ചൂട് ഫെബ്രുവരിയില്‍ തന്നെ തുടങ്ങി. മിക്ക ജില്ലകളിലും ശരാശരി 30 ഡി?ഗ്രിക്ക് മുകളിലാണ് പകല്‍ സമയങ്ങളില്‍ അനുഭവപ്പെടുന്ന ശരാശരി താപനില. ഉയര്‍ന്ന താപനിലയില്‍ വര്‍ധവനാണ് പലയിടത്തും രേഖപ്പെടുത്തുന്നത്. എല്‍ നിനോ പ്രതിഭാസമാണ് ഇത്തവണത്തെ ചൂട് വര്‍ധിക്കലിന് കാരണമെന്നാണ് നി?ഗമനം. 


Comment

Editor Pics

Related News

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷ പരിഷ്‌ക്കരണം നാളെ മുതല്‍, പ്രതിഷേധവുമായി സിഐടിയു
മേയര്‍ ആര്യ രാജേന്ദ്രന് നേരെ സൈബര്‍ ആക്രമണം രൂക്ഷം
മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കേസില്ല
കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ നാല് പേര്‍ക്കും ഡ്രൈവര്‍ക്കും ദാരുണാന്ത്യം