തൃശ്ശൂര്‍ പൂരം; അഞ്ചുമണിക്കൂറിന് ശേഷം വെടിക്കെട്ട് തുടങ്ങി

20 April, 2024

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിലെ പ്രതിസന്ധി മാറി പൂരം വെടിക്കെട്ടിന് തിരികൊളുത്തി. പ്രതിഷേധത്തെ തുടര്‍ന്ന് വെടിക്കെട്ട് വൈകിയത് അഞ്ച് മണിക്കൂര്‍ നേരമാണ്. പതിനായിര കണക്കിന് ജനങ്ങളാണ് വെടിക്കെട്ടിനായി കാത്തിരുന്നത്. പൂരനഗിരിയില്‍ ആദ്യം പാറമേക്കാവിന്റെ വെടിക്കെട്ടിന് തിരികൊളുത്തി. പിന്നാലെ തിരുവമ്പാടി ദേവസ്വവും വെടിക്കെട്ട് നടത്തും.

ജില്ലാ ഭരണകൂടം നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ മണിക്കൂറുകള്‍ വൈകിയ ശേഷം വെടിക്കെട്ട് നടത്താമെന്ന് ദേവസ്വങ്ങള്‍ തീരുമാനിക്കുകയായിരുന്നു. പാറമേക്കാവിന്റെ വെടിക്കെട്ടിന് ശേഷം തിരുവമ്പാടിയും വെടിക്കെട്ട് നടത്തും. മന്ത്രി കെ രാജനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 15 മിനിറ്റ് വ്യത്യാസത്തില്‍ തിരുവമ്പാടി വെടിക്കെട്ട് നടക്കുമെന്ന് കെ രാജന്‍ അറിയിച്ചു. തീരുമാനത്തിന് പിന്നാലെ പന്തലിലെ അണച്ച ലൈറ്റ് തെളിയിച്ചു.

വെടിക്കെട്ട് വൈകിയതിനെ തുടര്‍ന്ന് സ്വരാജ് റൗണ്ടില്‍ നൂറ് കണക്കിന് ആളുകളാണ് കാത്തിരുന്നത്. പോലീസ് നിയന്ത്രണം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്. വെടിക്കെട്ടിന് പോലീസ് അനാവശ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാരോപിച്ച് പൂരം നിര്‍ത്തിവെച്ചാണ് തിരുവമ്പാടി ദേവസ്വം പ്രതിഷേധിച്ചത്.




Comment

Editor Pics

Related News

മേയര്‍ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ചയാള്‍ പിടിയില്‍
സൂര്യഘാതമേറ്റ് പെയിന്റ് പണിക്കാരന്‍ മരിച്ചു
ഉമ്മന്‍ ചാണ്ടിക്ക് വാക്‌സിന്‍ നല്‍കാതിരുന്നത് പാര്‍ശ്വഫലം ഭയന്ന്; ചാണ്ടി ഉമ്മന്‍ എംഎല്‍എ
ബാങ്കിലെ നിക്ഷേപം ലഭിച്ചില്ല; ഗൃഹനാഥന്‍ വിഷം കഴിച്ച് മരിച്ചു