നേവി ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം

25 April, 2024

നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ മലേഷ്യയിലെ ലുമുട്ട് നേവല്‍ ബേസില്‍ രാവിലെ 9.32നായിരുന്നു സംഭവം. റോയല്‍ മലേഷ്യന്‍ നേവി പരേഡിന് വേണ്ടി ഹെലികോപ്റ്ററുകള്‍ റിഹേഴ്‌സല്‍ നടത്തുന്നതിനിടെയാണ് കൂട്ടിയിടി ഉണ്ടായതെന്നാണ് വിവരം. 

അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്ന 10 ജീവനക്കാരുടേയും മരണം നാവികസേന സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ''എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു, തിരിച്ചറിയലിനായി ലുമുട്ട് ആര്‍മി ബേസ് ഹോസ്പിറ്റലിലേക്ക് അയച്ചു,'' നാവികസേന പറഞ്ഞു. 


Comment

Editor Pics

Related News

ലെഗ്ഗിങ്‌സിലും ജാക്കറ്റിലും 25 കിലോ സ്വര്‍ണം; നയതന്ത്ര ഉദ്യോഗസ്ഥ പിടിയില്‍
കത്തോലിക്കാ വൈദികന്‍ വെടിയേറ്റ് മരിച്ചു
രാജീവ് ഗാന്ധി വധത്തെപ്പറ്റി ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു; നമിത് വര്‍മ്മ
രോഹിത് വെമുല ജീവനൊടുക്കിയത് ജാതി പുറത്തറിയുമെന്ന് ഭയന്ന്; കേസവസാനിപ്പിച്ച് പൊലീസ്