സ്‌കൂട്ടര്‍ യാത്രക്കാരിയെ കുത്തി വീഴ്ത്തി തീവച്ചു കൊന്നു, കൊലപാതകി ആത്മഹത്യ ചെയ്തു

14 April, 2024

പട്ടാമ്പി: സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കുത്തി വീഴ്ത്തി തീവച്ചു കൊന്നു. തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പില്‍ പ്രവിയ (30) ആണ് മരിച്ചത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ്. രാവിലെ ജോലിക്ക് വരുമ്പോഴാണ് സംഭവം.സംഭവത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെന്ന് കരുതുന്ന യുവാവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇയാള്‍ യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം തീ വയ്ക്കുകയായിരുന്നു എന്നാണ് സൂചന. പ്രവിയയുടെ സ്‌കൂട്ടര്‍ സംഭവ സ്ഥലത്ത് മറിഞ്ഞു കിടപ്പുണ്ട്. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്. 


Comment

Editor Pics

Related News

പ്രണയക്കെണിയുടെ പേരില്‍ വര്‍ഗീയ വിഷം ചീറ്റാന്‍ അനുവദിക്കരുത്: ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങിമരിച്ച നിലയില്‍
സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാന്‍ പള്ളി വികാരിയുടെ പേരില്‍ വ്യാജ പ്രചരണം
മോശം പെരുമാറ്റം; ലണ്ടനില്‍ പരിപാടി നടത്താതെ നീരജ് മാധവ് മടങ്ങി