Alert: You are not allowed to copy content or view source
മരണം ഏഴായി വര്‍ധ ചുഴലിക്കാറ്റില്‍ 17 ട്രെയിനുകള്‍ റദ്ദാക്കി | 24newslive.com

മരണം ഏഴായി വര്‍ധ ചുഴലിക്കാറ്റില്‍ 17 ട്രെയിനുകള്‍ റദ്ദാക്കി

img

| ചെന്നൈയില്‍ നിന്നുള്ള 17 ട്രെയിനുകള്‍ റദ്ദാക്കി

 

ചെന്നൈ: തമിഴ്‌നാട്-ആന്ധ്ര തീരങ്ങളില്‍ നാശം വിതച്ച വര്‍ധ ചുഴലിക്കാറ്റ്‌  ചെന്നൈ കടന്നെങ്കിലും കാറ്റും മഴയും വീണ്ടും ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടുത്ത മൂന്നു മണിക്കൂറില്‍ കാറ്റിന്റെ വേഗത 60-70 കിലോമീറ്ററായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കാറ്റും മഴയും എപ്പോള്‍ വേണമെങ്കിലും ശക്തിപ്പെടാം. നാളെ വൈകിട്ട് വരെ മഴയ്ക്ക് സാധ്യതയുണ്ട്. കര-വ്യോമ-നാവിക സേനകളും സംസ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.

 

ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കാനിടയില്ല. കാലാവസ്ഥ അനുകൂലമാണെങ്കില്‍ മാത്രമേ വിമാനത്താവളം പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ളൂ. 

ചെന്നൈയില്‍ നിന്നുള്ള ട്രെയിന്‍ ഗതാഗതവും താറുമാറായ അവസ്ഥയിലാണ്. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് ഉള്ളത് ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കിയിട്ടുണ്ട്.

നേരത്തെ കാഞ്ചീപുരം നാഗപട്ടണം എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടു പേർ മരിച്ചിരുന്നു.

ചുഴലിക്കാറ്റിനൊപ്പം ശക്‌തമായ മഴയും ചെന്നൈയിലെ ജനജീവിതത്തെ ദുരിതത്തിലാക്കി. ചുഴലിക്കാറ്റ് വീശിയടിച്ചതിനു ശേഷം ഇതുവരെ മഴ ശമിച്ചിട്ടില്ല. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

24newslive.com ല്‍ വായനക്കാരുടെ ആവശ്യാര്‍ത്ഥം ലൈവ് ടി വി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്
https://www.24newslive.com/index.php?/page/channels

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

 

 

 

 

 

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments