പാമ്പുകടിയേറ്റ യുവതി കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചു

0
157

നീലേശ്വരം: പമ്പുകടിയേറ്റ യുവതി ചികിത്സ കൃത്യസമയത്ത് ലഭിക്കാതെ മരിച്ചെന്ന ബന്ധുക്കൾ. കാസർകോട് ഡി.സി.ആർ.ബി.യിലെ എസ്ഐ. പള്ളിക്കര കുഞ്ഞിപ്പുളിക്കാൽ ലക്ഷ്മി നാരായണ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ലതീഷിന്റെ ഭാര്യ എ.വി. അർച്ചന(40)യാണ് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 11 മണിയോടെ മരിച്ചത്.

കഴിഞ്ഞമാസം ഇരുപത്തൊന്നാം തീയതി വൈകിട്ട് 6.45 ഓടെയാണ്
ഇവരെ പറമ്പിൽവെച്ച് അണലി കടിച്ചത്. 20 മിനിറ്റിനകം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നര മണിക്കൂറിന് ശേഷമാണ് മറുവിഷം നൽകിയതെന്ന് അർച്ചനയുടെ ഭർത്തൃസഹോദരൻ കെ. സനീഷ് ആരോപിച്ചു.

വിഷം മാരകമായി ബാധിച്ചിട്ടില്ലെന്ന് ആദ്യം പറഞ്ഞ അധികൃതർ 22-ന് രാത്രി ഏഴോടെ അർച്ചനയുടെ നില ഗുരുതരമാണെന്നും
വൃക്കയെ ബാധിച്ചതിനാൽ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാനും നിർദ്ദേശിച്ചു. പെട്ടെന്ന് പരിയാരത്ത് എത്തിയെങ്കിലും കോവിഡ് മൂലം ചികിത്സ ലഭിക്കാൻ താമസിച്ചതായും ഇദ്ദേഹം പറഞ്ഞു.

കുറച്ചുദിവസം പരിയാരത്ത് ചികിത്സയ്ക്ക് വിധേയമായെങ്കിലും
കോവിഡ് വ്യാപനം മൂലം കണ്ണൂർ എ.കെ.ജി. ആശുപത്രിയിലേക്കു കൊണ്ടുപോകണമെന്ന് അധികൃതർ പറഞ്ഞു. ആ സമയത്ത്
കാൽ മുഴുവൻ രക്തം കട്ടപിടിച്ചിരുന്നു.

അർച്ചനയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. തുടർന്ന ജീവൻ രക്ഷിക്കാൻ കാൽമുട്ട് വരെയുള്ള ഭാഗം മുറിച്ചു. പിന്നീട് ഇടുപ്പുവരെ പിന്നീട് മുറിക്കേണ്ട അവസ്ഥയുണ്ടായി. അപ്പോഴേക്കും വൃക്ക പ്രവർത്തന രഹിതമായി. സംഭവത്തിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. എല്ലാ ചികിത്സകളും കൃത്യസമയത്ത് നൽകിയിട്ടുണ്ടെന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് കെ.വി. പ്രകാശൻ പറഞ്ഞു. അർച്ചനയുടെ മക്കൾ: ജിതിൻ, നിധിൻ. സഹോദരൻ: അനൂപ്.

LEAVE A REPLY

Please enter your comment!
Please enter your name here