Alert: You are not allowed to copy content or view source
ജിയോ വേഗതയില്‍ എയര്‍ടെല്ലിനേക്കാളും പിന്നില്‍;റിപ്പോര്‍ട്ട് പുറത്ത് | 24newslive.com

ജിയോ വേഗതയില്‍ എയര്‍ടെല്ലിനേക്കാളും പിന്നില്‍;റിപ്പോര്‍ട്ട് പുറത്ത്

img

മാസങ്ങള്‍  സൗജന്യ സേവനം നല്‍കിയതിന് ശേഷം നിരക്ക് ഈടാക്കി തുടങ്ങിയ റിലയന്‍സിന്റെ 4ജി നെറ്റ്‌വര്‍ക്കായ ജിയോയുടെ  വേഗത ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. 3ജി, 4ജി വേഗത പരിശോധിക്കുന്ന ഓപ്പണ്‍ സിഗ്‌നല്‍ എന്ന സ്ഥാപനമാണ് ജിയോയുടെ മന്ദഗതിയെകുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വിട്ടത്.   

എയര്‍ടെല്ലിന്റെ 4ജി വേഗത ശരാശരി 11.5 എംബിപിഎസ് ആയിരിക്കെ ഏറ്റവും വേഗത അവകാശപ്പെടുന്ന ജിയോയുടെ ശരാശരി വേഗത 3.92 എംബിപിഎസാണ്. അതായത് എയര്‍ടെല്ലിന്റെ 3ജി വേഗതയായ 4.77 എംബിപിഎസിനേക്കാള്‍ താഴ്ന്ന ഗതിയിലാണ് ജിയോ എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്റര്‍നെറ്റ് വേഗതയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിന്റെ സ്ഥിരതയുമെല്ലാം പരിശോധിച്ച ശേഷമാണ് ഓപ്പണ്‍ സിഗ്‌നല്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.

4ജിയില്‍ ഡൗണ്‍ലോഡ് വേഗതയില്‍ വോഡഫോണ്‍ (8.59 എംബിപിഎസ്) രണ്ടാമതും ഐഡിയ (8.34 എംബിപിഎസ്) മൂന്നാം സ്ഥാനത്തുമായിരിക്കെ നാലാം സ്ഥാനത്താണ് ജിയോ. ഇതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ 4ജി ഉപഭോക്താക്കളെ സ്വന്തമാക്കിയിട്ടുള്ളത് ജിയോ ആണ്. ഉപഭോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ എയര്‍ടെല്‍ നാലാം സ്ഥാനത്തും ഐഡിയയും വോഡഫോണും രണ്ടും മൂന്നും സ്ഥാനത്തുമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ 4ജി വേഗത നല്‍കുന്ന സംസ്ഥാനം മുംബൈയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

TAGS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments

LIKE US