ആലുവയിൽ മരിച്ച കുഞ്ഞിന്റെ വയറ്റിൽ രണ്ടുനാണയങ്ങൾ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

0
974

ആലുവയിൽ മരിച്ച കുഞ്ഞിന്റെ വയറ്റിൽ രണ്ടുനാണയങ്ങൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വിഴുങ്ങിയ ഒരു രൂപയ്ക്ക് പുറമേ 50 പൈസയും ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

അതേസമയം നാണയം വിഴുങ്ങിയാണോ കുട്ടി മരിച്ചതന്നെ കാര്യത്തിൽ ഇപ്പോൾ കൃത്യത വരുത്താനാകില്ലെന്ന് പോലീസ് പറഞ്ഞു. ആന്തരികാവയവത്തിന്റെ പരിശോധനാഫലം വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു. ഇതിനായി ആന്തരികാവയവങ്ങൾ കാക്കനാട് ലാബിലേക്ക് അയച്ചിരിക്കുകയാണ്. രണ്ട് ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം രാവിലെയായിരുന്നു ആലുവയിൽ താമസിക്കുന്ന നന്ദിനി-രാജു ദമ്പതികളുടെ മകൻ പൃഥ്വിരാജിന്റെ മരണം. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് കുട്ടി നാണയം വിഴുങ്ങിയത്. കുട്ടിയുമായി ഉടൻ മാതാപിതാക്കൾ ആലുവ സർക്കാർ ആശുപത്രിയിൽ എത്തിയെങ്കിലും പീഡിയാട്രീഷൻ ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് മടക്കി അയച്ചു.
തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയെങ്കിലും പഴവും ചോറും നൽകിയാൽ മതിയെന്നും നാണയം പുറത്തു പോകുമെന്നും കുട്ടിയെ ചികിത്സിക്കാതെ പറഞ്ഞയച്ചു. തുടർന്ന് വീട്ടിലെത്തിയ കുഞ്ഞ് അവശനിലയിലാകുകയും ഞായറാഴ്ച രാവിലെ മരിക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here