Home Kerala കോവിഡ് ഭീതി: ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

കോവിഡ് ഭീതി: ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

0
കോവിഡ് ഭീതി: ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

ഷൊർണൂർ: ക്വാറന്റീനിലായിരുന്ന ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ. മുണ്ടായ സ്വദേശി ജിത്തു കുമാർ (44) ആണ് ജീവനൊടുക്കതിയത്. കരസേന സിഗ്‌നൽ വിഭാഗത്തിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്നു. കോവിഡിനെ ഭയന്ന് ജീവിക്കാനില്ല എന്ന് ജിത്തുകുമാർ എഴുതിയ ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പോലീസ് പറഞ്ഞു.

പട്ടാമ്പി മാർക്കറ്റിൽ മത്സ്യവിൽപ്പനക്കാരന് കോവിഡ് പോസിറ്റീവായ സാഹചര്യത്തിൽ 13 വാർഡുകളാണ് ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. മത്സ്യ വ്യാപാരിയുമായി സമ്പർക്കമുണ്ടായിരുന്നവർക്ക്
സ്വയം ക്വാറന്റീൻ നിർദേശിച്ചിരുന്നു. ജിത്തു കുമാറിന്റെ ഭാര്യ: ഷീജ. മക്കൾ: ആയുഷ്, ആശിഷ്.

LEAVE A REPLY

Please enter your comment!
Please enter your name here