പാലക്കാട്: യെമൻകാരനായ ഭർത്താവിനെ കൊലപ്പെടുത്തിയതിന് മലയാളി നഴ്‌സിന് വധശിക്ഷ. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയ്ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. യമൻ സ്വദേശിയായ കാമുകനെ കൊലപ്പെടുത്തി 110 കഷ്ണങ്ങളാക്കി ചാക്കിൽപൊതിഞ്ഞ് വാട്ടർടാങ്കിൽ ഒളിപ്പിച്ചുവെന്നായിരുന്നു കേസ്.
നേരത്തെ ട്രൈബ്യൂണൽ നിമിഷയ്ക്ക് വധിക്ഷ വിധിച്ചെങ്കിലും നിമിഷ ഇതിനെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീലാണ് ഇന്നലെ കോടതി തള്ളിയത്.
നിമിഷ പ്രിയ്‌ക്കൊപ്പം യെമനിൽ സ്വകാര്യ ആശുപത്രി നടത്തിയിരുന്ന ഭർത്താവ് തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ തള്ളിയെന്നാണ് കേസ്. മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച നിമിഷപ്രിയയുടെ സുഹൃത്ത്ായ നഴ്‌സ് ഹനാനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
2017ലായിരുന്നു ദാരുണമായ സംഭവം. ലാൽ അബ്ദുമഹ്ദിയുടെ ജീവന്റെ വിലയായി 70 ലക്ഷം രൂപ നൽകണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് കഴിയാതെ വന്നതോടെ കോടതി നിമിഷയുടെ വധശിക്ഷ ശകിവെയ്ക്കുകയായിരുന്നു. മേൽക്കോടതി വിധിക്കെതിരെ പ്രസിഡന്റ് അധ്യക്ഷനായ പരമോന്നത കോടതിക്ക് അപ്പീൽ നൽകുമെന്ന് യെമനിൽ നിമിഷയ്ക്ക് വേണ്ടി കേസ് നടത്തുന്ന എംബസിയും അധികൃതരും അറിയിച്ചു.
ജീവനും മാനവും നഷ്ടമാകുമെന്ന സാഹചര്യത്തിൽ ചെയ്തു പോയതാണെന്ന് നിമിഷപ്രിയ സർക്കാരിന്റെ സഹായം തേടി ജയിലിൽ നിന്നെഴുതിയ കത്തിലുണ്ട്.
നഴ്സായി ജോലി ചെയ്ത നിമിഷ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014 ലാണ് തലാൽ അബ്ദു മഹ്ദി എന്ന യെമൻകാരന്റെ സഹായം തേടിയത്. ക്ലിനിക്ക് തുടങ്ങാൻ നിമിഷയെ സഹായിച്ച തലാൽ അതിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഴുവൻ സ്വന്തം പോക്കറ്റിലാക്കി. സ്വർണാഭരണങ്ങൾ പോലും പിടിച്ചുപറിച്ച് വിറ്റെന്നും താൻ ഭാര്യയാണെന്ന് തലാൽ പലരോടും പറഞ്ഞെന്നും വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ ജയിലിൽ വെച്ചെഴുതിയ കത്തിലുണ്ട്. തന്നെ ശാരീരികമായി ഉപദ്രവിച്ച തലാൽ പണം തട്ടിയെടുത്ത ശേഷം തടവിലാക്കി. തുടർന്ന് ലൈംഗിക വൈകൃതങ്ങൾക്ക് പ്രേരിപ്പിച്ചതായും നിമിഷ തന്റെ കത്തിൽ വ്യക്തമാക്കുന്നു.