മറ്റു ജോലികളൊന്നും കോടതിക്കില്ലെന്നാണോ കരുതുന്നത്, രജനിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

0
41

ചെന്നൈ: തന്റെ ഉടമസ്ഥതയിലുള്ള കല്യാണ മണ്ഡപത്തിന്റെ ലോക്ഡൗൺ കാലത്തെ വസ്തു നികുതി ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച രജനികാന്തിന് കോടതിയുടെ രൂക്ഷ വിമർശനം. കോടതി സ്വരം കടുപ്പിച്ചതോടെ രജനി ഹർജി പിൻവലിച്ച് സ്ഥലം കാലിയാക്കി. സമയം പാഴാക്കുകയാണോയെന്നു ചോദിച്ച കോടതി, ചെലവു സഹിതം പരാതി തള്ളുമെന്നു മുന്നറിയിപ്പ് നൽകിയതോടെയാണ് രജനി ഹർജി പിൻവലിച്ചത്.

കോടമ്പാക്കത്തെ തന്റെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിനു മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള വസ്തു നികുതി കുടിശ്ശികയായി 6.5 ലക്ഷം രൂപ അടയ്ക്കണമെന്ന ചെന്നൈ കോർപറേഷൻ നോട്ടീസിനെതിരെയാണു രജനി ഹൈക്കോടതിയിയെ സമീപിച്ചത്. താങ്കളുടെ നിവേദനം തീർപ്പാക്കണമെന്നു കോർപറേഷൻ അധികൃതരോട് നിർദേശിക്കുന്നതല്ലാതെ മറ്റു ജോലികളൊന്നും കോടതിക്കില്ല എന്നാണോ കരുതുന്നതെന്നു ജസ്റ്റിസ് അനിത സുമന്ത് ചോദിച്ചു.

കോർപറേഷൻ അധികൃതർക്കു നിങ്ങൾ നിവേദനം നൽകിയതു കഴിഞ്ഞ മാസം 23ന്. മറുപടിക്കു കാക്കാതെ പെട്ടെനന്ന് കോടതിയെ സമീപിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here