ഉറക്കഗുളിക അമിതമായി കഴിച്ച കലാഭവൻ മണിയുടെ സഹോദരൻ ആശുപത്രിയിൽ

0
55

ഉറക്കഗുളിക അമിതമായി കഴിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ നടനും നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ.എൽ.വി.രാമകൃഷ്ണനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കലാഭവൻ മണി സ്ഥാപിച്ച കുന്നിശേരി രാമൻ സ്മാരക കലാഗൃഹത്തിലാണ് ഇന്നലെ രാത്രി ഏഴോടെ രാമകൃഷ്ണനെ അബോധാവസ്ഥയിൽ സുഹൃത്തുക്കൾ കണ്ടെത്തിയത്. തുടർന്ന് ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

രാമകൃഷ്ണൻ കഴിച്ചത് വിഷമാണെന്ന് ആശ്യം സംശയമുണ്ടായെങ്കിലും വിശദ പരിശോധനയിൽ ഉറക്കഗുളികയാണെന്ന് വ്യക്തമാകുകയായിരുന്നു. രാമകൃഷ്ണനെ നിലവിൽ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
കേരള സംഗീത നാടക അക്കാദമിയിൽ ഓൺലൈനായ മോഹിനിയാട്ടം അവതരിപ്പിക്കാൻ രാമകൃഷ്ണൻ അനുമതി തേടിയിരുന്നു. എന്നാൽ അനുമതി നിഷേധിച്ച അധികൃതർ രാമകൃഷ്ണനോട് ജാതീയമായ വിവേചനം കാണിച്ചു എന്ന് ആരോപണം ഉയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here