Alert: You are not allowed to copy content or view source
മധു മരിച്ചതായി തോന്നുന്നില്ല, ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് നടി ശിവാനി, വീഢിയോ | 24newslive.com

മധു മരിച്ചതായി തോന്നുന്നില്ല, ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് നടി ശിവാനി, വീഢിയോ

img

കൊച്ചി: അട്ടപ്പാടിയിൽ ജനക്കൂട്ടം ആദിവാസിയുവാവിനെ മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധമറിയിച്ച് ഫേസ്ബുക്ക് ലൈവിൽ സംസാരിക്കവേ, പൊട്ടിക്കരഞ്ഞ് നടി ശിവാനി. മധുവിന് വയറ് നിറച്ച് ഭക്ഷണം വാങ്ങി കൊടുക്കുന്നതിന് പകരം തല്ലിക്കൊന്നു എന്ന് പറഞ്ഞായിരുന്നു ശിവാനി കരഞ്ഞത്. ലൈവിലുടനീളം വികാരഭരിതയായാണ് നടി സംസാരിച്ചതും.

മധു എന്ന ചെറുപ്പക്കാരനെ മോഷണത്തിന്റെ പേരിൽ കൈ രണ്ടും

കെട്ടിയിട്ട് തല്ലുന്ന ഫോട്ടോ കണ്ടു. ഇന്ന് അവൻ മരിച്ചു. മധു മരിച്ചതായി തോന്നുന്നില്ല. അവന്റെ ഫോട്ടോ കണ്ട ശേഷം ഉറക്കം വന്നിട്ടില്ല.

അക്രമണത്തിന് കൂട്ടുനിന്ന പാർട്ടി അനുഭാവിയായ ഒരാൾക്കെതിരെയാണ് ഇപ്പോൾ തെളിവ് കിട്ടിയിരിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി അവൻ മോഷ്ടിക്കുന്നുണ്ടെങ്കിൽ അവനെത്ര ഗതിയില്ലാത്തവനായിരിക്കും... അവന്റെ സഞ്ചിയിൽ നിന്ന് കിട്ടിയത് എന്താണ്? നമ്മുടെ നാട്ടിൽ മനുഷ്യൻമാരുടെയൊക്കെ മനസ് കല്ലായിട്ട് പോയോ?

അതിന്റെ മുന്നിൽ നിന്ന് സെൽഫിയെടുക്കുക. ആദ്യം നീ നിന്റെ വീട്ടിൽ പോയി നോക്കുക. ചിലപ്പോൾ കാണും, മരുന്നിന് വകയില്ലാത്ത, ഒരു നേരത്തെ പോലും ഭക്ഷണത്തിന് വകയില്ലാത്ത, നിന്റെയൊക്കെ അമ്മയോ അച്ഛനോ പെങ്ങൾമാരോയൊക്കെ വീട്ടിലുണ്ടാകും.

ആദ്യം അവരെയൊക്കെ പോയി നോക്കുക. സെൽഫിയെടുക്കാനും, വിഡിയോ ചാറ്റും വാട്‌സ്ആപ്പുമൊക്കെ ഉപയോഗിക്കാനും ഒരു ഫോൺ വാങ്ങി ഇതുപോലുള്ള പാവങ്ങളെ തല്ലിക്കൊല്ലുക, ഫേസ്ബുക്കിലിടുക, ഫെയ്മസാകുക.

അനാവശ്യമായി രാഷ്ട്രീയത്തെ ഇതിൽ ഉൾപ്പെടുത്താതിരിക്കുക. ശിവാനി പറഞ്ഞു. രാത്രി ഉറങ്ങിയിട്ടില്ല. ആ മനുഷ്യന്റെ മുഖമൊന്ന് നോക്ക്. അയാൾ മരിച്ചുവെന്നത് ഈ സെക്കന്റ് വരെയും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.

കൈ കെട്ടിവെച്ചിരിക്കുന്നു. കൈ കെട്ടിയാൽ തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെയല്ലേ ഇവർ അയാളെ തല്ലിച്ചതച്ചത്...ശിവാനി ചോദിക്കുന്നു...പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ വികാരാധീനയായി ശിവാനി വിങ്ങിപ്പൊട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. മമ്മൂട്ടിയടക്കം സിനിമാ മേഖലയിൽ നിന്ന് നിരവധിയാളുകൾ സംഭവത്തിൽ ദുഖം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments