Alert: You are not allowed to copy content or view source
പൊലീസുകാർ കൈക്കൂലി വാങ്ങുന്ന വീഡിയോ പുറത്തെത്തിച്ച വ്യക്തിക്ക് പോലീസ് വക പാരിതോഷികം | 24newslive.com

പൊലീസുകാർ കൈക്കൂലി വാങ്ങുന്ന വീഡിയോ പുറത്തെത്തിച്ച വ്യക്തിക്ക് പോലീസ് വക പാരിതോഷികം

img

തിരുവനന്തപുരം: ചെങ്കല്ലുലോറി തടഞ്ഞ് അഡീഷനൽ എസ്ഐയും ഡ്രൈവറും കൈക്കൂലി വാങ്ങുന്ന വീഡിയോ പുറത്തുവിട്ട വ്യക്തിയെ പാരിതോഷികം നൽകി പൊലീസ് ആദരിക്കും. പൊലീസുകാരുടെ അഴിമതി പുറത്തെത്തിച്ച വ്യക്തികൾക്ക് പാരിതോഷികം നൽകുമെന്ന് റൂറൽ എസ്പി പി.അശോക് കുമാർ അറിയിച്ചു.

കൈക്കൂലി വാങ്ങിയ  കഠിനംകുളം പൊലീസ് സ്റ്റേഷനിലെ അഡീ.എസ്ഐ ഷിബു വി.ദാസ്, റൂറൽ കൺട്രോൾ റൂം വെഹിക്കിൾ ഡ്രൈവർ ജി. രാജീവ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ആറ്റിങൽ എസ്ഐ അനിൽകുമാറിനായിരുന്നു അന്വേഷണ ചുമതല.

ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് റിപ്പോർട്ട് നൽകി മണിക്കൂറുകൾക്കകം തന്നെ നടപടി വന്നു. ദൃശ്യങ്ങളിൽ കാണുന്ന സംഭവം കുറച്ചു നാൾ മുൻപ് നടന്നതാണെന്നും ഇപ്പോൾ അതിന് പ്രസക്തിയില്ലെന്നുമാണ് കുറ്റക്കാരായ ഉദ്യോഗസ്ഥർ വാദിച്ചത്.

മൊബൈൽ ക്യാമറയിൽ ലോറി ഡ്രൈവർ പകർത്തിയ ദൃശ്യം ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ടാണ് പുറത്തു വിട്ടത്. പിരിവു കുറഞ്ഞതിന് മോശമായ ഭാഷയിൽ ഡ്രൈവറെ അപമാനിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഉദ്യോഗസ്ഥരെ വെള്ളപൂശാൻ ചിലർ നടത്തിയ നീക്കത്തിനുള്ള തിരിച്ചടിയായി സസ്പെൻഷൻ.

പൊലീസ് നടപടി പിഴ ഈടാക്കലിന്റെ ഭാഗമാണെന്നു വരുത്തിത്തീർക്കാനായിരുന്നു ഒരു വിഭാഗം ഉദ്യോഗസ്ഥർ ശ്രമിച്ചത്. വിഡിയോ ദൃശ്യം എഡിറ്റ് ചെയ്തുവെന്നു പൊലീസിലെ ചിലർ തന്നെ പ്രചരിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്ത നവമാധ്യങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷമായതോടെ ഉദ്യോഗസ്ഥർ പിന്തിരിഞ്ഞു.


 


 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments