Alert: You are not allowed to copy content or view source
നാൽപ്പതും അമ്പതും വെട്ടുവെട്ടാതെ രണ്ടോ മൂന്നോ വെട്ടിൽ തീർക്കണം: നടൻ മാമുക്കോയ | 24newslive.com

14 November 2018, Wednesday

നാൽപ്പതും അമ്പതും വെട്ടുവെട്ടാതെ രണ്ടോ മൂന്നോ വെട്ടിൽ തീർക്കണം: നടൻ മാമുക്കോയ

img

കണ്ണൂർ: കൊല്ലുമ്പോൾ നാൽപ്പതും അമ്പതും വെട്ടുവെട്ടാതെ രണ്ടോ മൂന്നോ വെട്ടിൽ തീർക്കണമെന്നും നല്ല നേതാക്കളില്ലാത്തതാണു രാഷ്ട്രീയ കൊലപാതകങ്ങൾ പെരുകാൻ കാരണമെന്നും നടൻ മാമുക്കോയ. നേതാക്കൾ ആക്രമിക്കപ്പെടാത്തത് കൊണ്ടാണു കൊല നിലയ്ക്കാത്തത്. അക്രമ രാഷ്ട്രീയത്തിനെതിരെ വാളല്ല സമരായുധം. കെപിസിസി സംസ്‌കാര സാഹിതി നടത്തിയ സാംസ്‌കാരിക പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിൻറെ കുടുംബം പ്രധാനമന്ത്രിക്ക് നിവേദനം നൽകി. സുരേഷ് ഗോപി എംപിയിലൂടെയാണ് കുടുംബം പ്രധാനമന്ത്രിക്കു നിവേദനം നൽകിയത്.ക്രൂരമായ കൊലപാതകം നടന്നിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്നും ഏതാനും പ്രതികളെ മാത്രം പിടികൂടി അന്വേഷണം പ്രഹസനമാക്കുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കൊലപാതകം നടന്ന് നാലു ദിവസങ്ങൾക്കുശേഷമാണ് പോലീസ് വീട്ടിലെത്തിയത്.

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments