Alert: You are not allowed to copy content or view source
വിജയ്‌ബാബു സാന്ദ്രയെ മര്‍ദിച്ചു;നടന്‍ ഒളിവില്‍;വിജയിക്കെതിരെ മൂന്ന് കേസുകള്‍  | 24newslive.com

വിജയ്‌ബാബു സാന്ദ്രയെ മര്‍ദിച്ചു;നടന്‍ ഒളിവില്‍;വിജയിക്കെതിരെ മൂന്ന് കേസുകള്‍ 

img

നടന്‍ വിജയ്‌ ബാബു സാന്ദ്ര തോമസിനെ മര്‍ദിച്ചതിന് തെളിവുകളുണ്ടെന്നും നടന്‍ ഒളിവിലാണെന്നും പോലീസ്.

തന്റെ സ്ഥാപനമായ  ഫ്രൈഡെ ഫിലിം ഹൗസിന്റെ പങ്കാളിത്തത്തില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ്  സാന്ദ്ര തോമസ് ഭര്‍ത്താവ് വില്‍സണൊപ്പം  പൊറ്റക്കുഴിയുള്ള ഓഫീസില്‍ വിജയ് ബാബുവിനെ ചെന്നു കണ്ടത്.എന്നാല്‍ ഭര്‍ത്താവിന്റെ മുന്‍പില്‍ വെച്ച് വിജയ്‌ ബാബു തന്നെ മര്‍ദിച്ചതായാണ് സാന്ദ്ര മൊഴി നല്‍കിയത്.

സാന്ദ്രയെ ചികിത്സിച്ച കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടറും സാന്ദ്രയുടെ ശരീരത്തില്‍  മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് മൊഴി നല്‍കിയിട്ടുണ്ട്.ഓഫീസ് ജീവനക്കാരും മുറിയില്‍ നിന്ന് വലിയ ബഹളം കേട്ടതായി പോലീസിന് മൊഴി നല്‍കി.

തുടര്‍ന്ന് ചോദ്യം ചെയ്യാന്‍  വിജയ് ബാബുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും   ഫോണ്‍ സ്വിച്ച് ഓഫാണ് എന്ന സന്ദേശമാണ് ലഭിച്ചത്.പനമ്പള്ളി നഗറിലുള്ള വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വിജയ് അവിടെ ഇല്ല എന്ന വിവരമാണ് ലഭിച്ചത്.പൊലീസ് പറഞ്ഞു.

നിലവില്‍  ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, മാനഹാനി വരുത്തല്‍ എന്നീ വകുപ്പുകളാണ്  വിജയ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

 

 


 

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments


LIKE US