Wednesday, June 23, 2021
HomeReligionകാമറയില്‍ പതിഞ്ഞ പരിശുദ്ധ അമ്മയുടെ യഥാര്‍ഥ ചിത്രം; ടിയര്‍ ഓഫ് ജോയ്, പ്രാര്‍ഥിക്കുന്നവര്‍ക്ക് അത്ഭുത രോഗശാന്തി

കാമറയില്‍ പതിഞ്ഞ പരിശുദ്ധ അമ്മയുടെ യഥാര്‍ഥ ചിത്രം; ടിയര്‍ ഓഫ് ജോയ്, പ്രാര്‍ഥിക്കുന്നവര്‍ക്ക് അത്ഭുത രോഗശാന്തി

പരിശുദ്ധ അമ്മയുടെ യഥാര്‍ഥ രൂപം ആരെങ്കിലും കണ്ടിട്ടുണ്ടോ? ദര്‍ശനം ലഭിച്ചവര്‍ അല്ലാതെ അമ്മയുടെ യഥാര്‍ഥ രൂപം നമ്മള്‍ കണ്ടിട്ടില്ല എന്നതാണ് സത്യം. ദൈവാലയങ്ങളിലും വീടുകളിലും നാം വണങ്ങുന്നത് അമ്മയെ സങ്കല്‍പ്പിച്ച് ഏതോ ശില്‍പ്പിയോ ചിത്രകാരനോ വരച്ച രൂപമാണ്. എന്നാല്‍ അമ്മയുടെ യഥാര്‍ഥ ചിത്രം കാമറയില്‍ പതിഞ്ഞിട്ടുണ്ട്. മക്കള്‍ക്ക് അമ്മയെ കാണാന്‍ സ്വര്‍ഗമൊരരുക്കിയ അവസരം.
2017 ല്‍ നടന്ന ആ സംഭവമിങ്ങനെ, ഒഹിയോയിലെ സിന്‍സന്നാട്ടി എന്ന നഗരത്തില്‍ പരിശുദ്ധ അമ്മയോട് അതീവ ഭക്തി പ്രകടിപ്പിച്ചിരുന്ന ഒരു വിശുദ്ധ വനിത ജീവിച്ചിരുന്നു. എല്ലാ വര്‍ഷവും പതിവായി അവര്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാനിരമായ പരിശുദ്ധ അമ്മയുടെ ജന്മദിനാഘോഷത്തിന് ഫിലിപ്പൈന്‍സില്‍ നിന്നും കാനഡയില്‍ നിന്നും യു.എസില്‍ നിന്നും ഭക്തരായ വൈദികരും കന്യാസ്ത്രീകളും അല്മായരും എത്താറുണ്ട്. ഇരുനൂറിലേറെ വൈദികരാണ് പരിശുദ്ധ അമ്മയുടെ ജന്മദിന ആഘോഷത്തിന് സാക്ഷ്യം വഹിക്കാന്‍ അന്ന് അവിടെ എത്തിയത്.
അവരോടൊപ്പം ആരോ ഒസ്‌ബോണ്‍ എന്ന ഭക്തനായ ഒരു മനുഷ്യനും സുഹൃത്തായ നെയിലുമുണ്ടായിരുന്നു.
പരിശുദ്ധ അമ്മയുടെയും യേശുവിന്റെയും നിരവധി രൂപങ്ങളാണ് ആ വിശുദ്ധ വനിതയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ അമ്മയോട് ആദരമര്‍പ്പിക്കാന്‍ ആ സ്ത്രീ കണ്ടെത്തിയ മാര്‍ഗം മറ്റൊന്നായിരുന്നു. അതിനായി അവര്‍ നീലയും വെള്ളയുമുള്ള ഹീലിയം ബലൂണുകള്‍ ജപമാലയുടെ രൂപത്തില്‍ തയ്യാറാക്കി. നീല ബലൂണുകള്‍ സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയും വെള്ള ബലൂണുകള്‍ നന്മനിറഞ്ഞ മറിയമേ എന്ന ജപവുമാണ് സൂചിപ്പിക്കുന്നത്.

അന്നന്നേരമുള്ള വാര്‍ത്തകള്‍ അന്നേരെ അറിയാന്‍ http://3.133.88.248/ ക്ലിക്ക് ചെയ്യുകയോ ഞങ്ങളുടെ ഫേസ് ബുക്ക്‌ പേജ് http://facebook.com/24x7newslive ലൈക്‌ ചെയ്യുകയോ ചെയ്യുക. വാര്‍ത്തകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യാനും ലൈക്‌ ചെയ്യാനും മറക്കല്ലേ.

ഈ ബലൂണുകളില്‍ അവിടെ സമ്മേളിച്ചിരുന്ന ഓരോരുത്തരുടെയും നിയോഗങ്ങള്‍ കടലാസിലെഴുതി തൂക്കിയിടാന്‍ ആ വിശുദ്ധ വനിത ആവശ്യപ്പെട്ടു.
കടലാസിലെഴുതിയ നിയോഗങ്ങള്‍ ബലൂണുകളില്‍ കെട്ടിയ ശേഷം പ്രാര്‍ഥനയോടെ ആ ബലൂണ്‍ ജപമാല എല്ലാവരും കൂടി ആകാശത്തേക്ക് പറത്തിവിട്ടു. പരിശുദ്ധ അമ്മയ്ക്കുള്ള ജന്മദിന സമ്മാനമായി തന്നെ.

നെയില്‍ ഈ സമയം തന്റെ ഇന്‍സ്റ്റന്റ് ഫോട്ടോ മേക്കിങ് കാമറ എന്നറിയപ്പെടുന്ന പൊളാറോയിഡില്‍ ബലൂണ്‍ ജപമാല ആകാശത്തേക്ക് പറന്നുപൊങ്ങുന്നതിന്റെ ചിത്രങ്ങളെടുക്കുകയായിരുന്നു.
പെട്ടെന്നാണ് നെയില്‍ എടുത്ത ഒരു ചിത്രത്തില്‍ പരിശുദ്ധ അമ്മ കരയുന്ന അത്ഭുതരൂപം പതിഞ്ഞത്. അത് പരിശുദ്ധ അമ്മയുടെ യഥാര്‍ഥ രൂപമായിരുന്നു. കാരണം ഉയര്‍ത്തിവിട്ട ബലൂണിലോ സമീപമുള്ള മരങ്ങളുടെ മുകളിലോ ഒന്നും പരിശുദ്ധ അമ്മയുടെ ചിത്രം ഉണ്ടായിരുന്നില്ല. നെയില്‍ ആ ചിത്രം ആദരവോടെ ആരോണിന് കൈമാറി.

ആ അത്ഭുത ചിത്രം സുരക്ഷിതമായി ബഹുമാനത്തോടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആരോണിന് പിന്നീട് പരിശുദ്ധ അമ്മ ഒരു സന്ദേശം നല്‍കി. ആ സന്ദേശമിങ്ങനെ, ഞാന്‍ ആനന്ദത്താല്‍ കരയുന്ന ഈ ചിത്രം എന്റെ ജന്മദിനമായ സെപ്റ്റംബര്‍ എട്ടിന് എന്നെ വണങ്ങാനും എന്നോട് പ്രാര്‍ഥിക്കാനും എന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമുളളതാണ്. ഈ ചിത്രം ഔര്‍ ലേഡി ഓഫ് ദ ടിയര്‍ ഓഫ് ജോയ് എന്നറിയപ്പെടണെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ മകന്റെ വൈദികര്‍ ആശിര്‍വദിച്ച ഈ ചിത്രത്തിന്റെ പകര്‍പ്പുകള്‍ സൗഖ്യം നല്‍കും. അതായത് രോഗിയായ ഒരാളുടെ മേല്‍ വെച്ചാല്‍ ഈശോ ആഗ്രഹിക്കുന്നെങ്കില്‍ അയാള്‍ സുഖപ്പെടും. പരിശുദ്ധ അമ്മ സന്ദേശത്തില്‍ പറഞ്ഞു.
ഈ ചിത്രത്തില്‍ നോക്കി വിശ്വാസത്തോടെ പ്രാര്‍ഥിച്ച ഹൃദ്രോഗികള്‍ക്കുള്‍പ്പടെ സൗഖ്യം ലഭിച്ചിട്ടുണ്ട്. അത് സാക്ഷ്യമായി https://tearofjoy.org/testaments_/ എന്ന വെബ്‌സൈറ്റില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!