അവിഹിത ബന്ധത്തിന് തടസം നിന്ന ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത ഭാര്യയുൾപ്പടെ മൂന്ന് പേർ പിടിയിൽ. വടശ്ശേരി കേശവ തിരുപ്പാപുരം സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഗണേശിന്റെ ഭാര്യ ഗായത്രി(35), നെയ്യൂർ സ്വദേശി കരുണാകരൻ(46) കുരുന്തൻകോട് സ്വദേശി വിജയകുമാർ(45) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രാത്രി ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ബെഡ്‌റൂമിൽ ഉറങ്ങുകയായിരുന്ന ഗണേഷിനെ വീടിനുള്ളിൽ അതിക്രമിച്ച് കയറിയ 2 പേർ ആക്രമിച്ചിരുന്നു. ഗണേഷ് നിലവിളിച്ചതോടെ അക്രമി സംഘം ഇറങ്ങിയോടി. മാരകമായി പരുക്കേറ്റ ഗണേഷ് ആശാരിപ്പള്ളം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഗണേഷിന്റെ പരാതി പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം ജീവിക്കാൻ ഭർത്തിവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത ഭാര്യയേയും ക്വട്ടേഷൻ സംഘാംഗങ്ങളെയും അറസ്റ്റ് ചെയ്തത്.