രണ്ടുവയസുകാരനെ കൊലപ്പെടുത്തി അലമാരയിൽ ഒളിപ്പിച്ചു, പിതൃസഹോദരിമാർ അറസ്റ്റിൽ

0
26

ലക്‌നൗ: രണ്ടുവയസുകാരനെ കൊലപ്പെടുത്തിയ കുട്ടിയുടെ പിതാവിന്റെ സഹോദരിമാർ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം.കുട്ടിയുടെ പിതൃസഹോദരികളായ പിങ്കി, റിങ്കി എന്നിവരാണ് പിടിയിലായത്.

സഹോദരന്റെ ഭാര്യയായ സ്വപ്നയോടുള്ള വൈരാഗ്യമാണ് സഹോദരിമാർ കുട്ടിയെ കൊലപ്പെടുത്താൻ കാരണമെന്ന് ഗ്രേറ്റർ നോയിഡ ഡെപ്യൂട്ടി കമ്മിഷണർ ഹാരിഷ് ചാന്ദർ പറഞ്ഞു.

കഴിഞ്ഞമാസം 25ന് മൂത്ത സഹോദരി പിങ്കി ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയ ദിവസമാണ് കുഞ്ഞിനെ കാണാതായത്. അന്നു തന്നെ കുടുംബം പൊലീസിൽ പരാതി നൽകുകയും ചെയ്തു. രാവിലെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പിങ്കി ആരും കാണാതെ കുഞ്ഞിന്റെ മൃദദേഹം അലമാരിയിൽ പൊതിഞ്ഞു വെച്ചു. സഹോദരനും മാതാപിതാക്കൾക്കും സ്വപ്‌നയോടുള്ള സ്‌നേഹത്തിൽ അസൂയ പൂണ്ടാണ് സഹോദരിമാർ ക്രൂരകൃത്യം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here