കോവിഡ്ബാധിതന്റെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ല; കോട്ടയത്ത് പ്രദേശവാസികളുടെ പ്രതിഷേധം

0
122

കോട്ടയം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാരം നാട്ടുകാർ തടഞ്ഞു. വെള്ളിയാഴ്ച മരിച്ച കോട്ടയം ചുങ്കം സ്വദേശിയുടെ ശവസംസ്‌കാരമാണ് നാട്ടുകാർ തടഞ്ഞത്.ശവസംസ്‌കാരം നടത്താതിരിക്കാൻ മുട്ടമ്പലത്തുള്ള പൊതുശ്മശാനത്തിലേക്കുള്ള റോഡ് പ്രദേശവാസികൾ കെട്ടിയടച്ചു.പൊലീസ് വഴിയിലെ തടസം നീക്കി ആളുകളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആളുകൾ വഴിയിലിരുന്ന് പ്രതിഷേധിക്കുകയാണ്.
കൊവിഡ് മൂലം മരിച്ചയാളെ ശ്മശാനത്തിൽ സംസ്‌കരിക്കാൻ സമ്മതിക്കില്ലെന്ന് അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്ച മരിച്ച കോട്ടയം ചുങ്കം സ്വദേശി ഔസേഫ് ജോർജിന് ട്രൂനാറ്റ് ടെസ്റ്റിലാണ് കോവിഡ് പോസറ്റീവാണെന്ന് കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here