നടൻ പൊന്നമ്പലത്തിന്റെയും മക്കളുടെയും ചികിത്സാചെലവ് ഏറ്റെടുത്ത് കമൽഹാസൻ

0
92

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന തമിഴ് നടൻ പൊന്നമ്പലത്തിന്റെയും മക്കളുടെയും ചികിത്സാചെലവ് ഏറ്റെടുത്ത് കമൽഹാസൻ. പൊന്നമ്പലത്തിന് വൃക്കരോഗം ബാധിച്ചതായുള്ള വാർത്ത സോഷ്യൽ മീഡിയയിലൂടെയാണ് കമൽ അറിഞ്ഞത്.

പൊന്നമ്പലത്തിന്റെയും അദ്ദേഹത്തിന്റെ രണ്ട് മക്കളുടെയും ചികിത്സാചെലവാണ് കമൽ ഏറ്റെടുത്തത്. തമിഴ് സിനിമയിൽ നിരവധി വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള പൊന്നമ്പലം സ്റ്റണ്ട് മാനായാണ് സിനിമയിലെത്തിയത്. പിന്നീട് കമൽഹാസന്റെ ‘അപൂർവ്വ സഹോദരങ്ങൾ’ എന്ന സിനിമയിൽ അഭിനയിച്ചു.

രജനീകാന്ത്, വിജയ്, അജിത്ത് തുടങ്ങിയ താരങ്ങളുടെ നിരവധി സിനിമകളിൽ പൊന്നമ്പലമായിരുന്നു വില്ലൻ. മലയാളത്തിലും പൊന്നമ്പലം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here