മരം മുറിക്കുന്നത് നോക്കി നിന്ന യുവാവ് ഷോക്കേറ്റ് മരിച്ചു

0
143

മലപ്പുറം: മരം മുറിക്കുന്നത് നോക്കി നിൽക്കവെ യുവാവ് ഷോക്കേറ്റ് മരിച്ചു. മേൽമുറി കള്ളാടിമുക്ക് ചേക്കുണ്ടോടി അകുവളപ്പിൽ പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകന് ശബീറലി(43)യാണ് മരിച്ചത്.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം കാറ്റിൽ സമീപത്തെ വീട്ടിലേക്കുള്ള വൈദ്യുതലൈനിൽ വീണ മരം തൊഴിലാളികൾ മുറിക്കുന്നതിനിടെ ലൈനിൽ തട്ടി ഷോക്കേല്ക്കുകയായിരുന്നു. ഉമ്മ: ആയിഷ. ഭാര്യ: ബുഷ്റ, മക്കള്: ഫാത്തിമ ഇസാന, മുഹമ്മദ് മിറാഷ്, ഇസ്ഹാന്.

LEAVE A REPLY

Please enter your comment!
Please enter your name here