പെൺകുട്ടിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ നിലയിൽ,പീഡിപ്പിക്കപ്പെട്ടെന്ന് ബന്ധുക്കൾ

0
80

ലക്നൗ: കാണാതായ പെൺകുട്ടിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ കാൺപുർ ദെഹത് ജില്ലയിലെ ഒരു ഗ്രാമത്തിലെ വയലിൽ നിന്നുമാണ് സെപ്റ്റംബർ 26 ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്.
പെൺകുട്ടിയുടെ അസ്വാഭാവിക മരണത്തിൽ കേസെടുത്ത പോലീസ് പെൺകുട്ടിയുടെ അടുത്ത ബന്ധുക്കളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ഹത്രസിൽ 20കാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത് കഴിഞ്ഞദിവസമാണ്. അതേസമയം ഇപ്പോൾ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ബന്ധുക്കളുമായി സ്വത്തുമായി ബന്ധപ്പെട്ട തർക്കമുണ്ടായിരുന്നതായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പെൺകുട്ടിയുടെ മരണത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരും മുമ്പ് മകളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here