ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ്. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ തനിക്ക് രോഗം ബാധിച്ചതായി വ്യക്തമാക്കിയത്. താനുമായി സമ്പർക്കമുണ്ടായിട്ടുള്ളവർ പരിശോധന നടത്തണമെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.
കേന്ദ്രമന്ത്രി രാംദാസ് അത്താവലെയ്ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, ധർമേന്ദ്ര പ്രധാൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.