Alert: You are not allowed to copy content or view source
മദ്യഷോപ്പുകൾ ബുധനാഴ്ച തുറക്കും, ബാർബർ ഷോപ്പ് തുറക്കും, ബ്യൂട്ടിപാർലറുകളില്ല | 24newslive.com

മദ്യഷോപ്പുകൾ ബുധനാഴ്ച തുറക്കും, ബാർബർ ഷോപ്പ് തുറക്കും, ബ്യൂട്ടിപാർലറുകളില്ല

img

കേരളത്തിൽ മദ്യഷോപ്പുകൾ ബുധനാഴ്ച തുറക്കും. ബിവറേജസ് കോർപ്പറേഷന്റെ കൺസ്യൂമർ ഫെഡ് ഔട്ട് ലറ്റുകളിലും ബാറുകളിൽ കൗണ്ടറുകളിലും മദ്യം വിൽക്കാം. നാലാംഘട്ട ലോക്ക് ഡൗണിന്റെ നിയന്ത്രണങ്ങൾ പാലിച്ചാണ് മദ്യവിൽപ്പനയ്ക്ക് സംസ്ഥാന സർക്കാർ മദ്യവിൽപ്പനയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. ക്ലബുകളിലും മദ്യവിൽപ്പനക്ക് അനുമതി നൽകിയേക്കും.

സാമൂഹിക അകലലത്തോടെ തിരക്കില്ലാതെ മദ്യം വിൽക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെപ്പറ്റിയുള്ള വ്യക്തമായ നിർദേശങ്ങൾ സർക്കാർ പൊലീസിന് നൽകും. മെയ് 31- വരെ സ്‌കൂളുകൾ തുറക്കരുതെന്ന കേന്ദ്രനിർദേശമുള്ളതിനാൽ മെയ് 26-ന് തുടങ്ങാനിരുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെയ്ക്കും. മെയ് 31 വരെ ഒരു പരീക്ഷയും നടത്തില്ല.

നിയന്ത്രണവിധേയമായി നടപടിക്രമങ്ങൾ പാലിച്ച് ബാർബർ ഷോപ്പുകൾ തുറക്കാനും സർക്കാർ അനുമതിയുണ്ട്. എന്നാൽ ബ്യൂട്ടി പാർലറുകൾ പ്രവർത്തിക്കില്ല. ഓട്ടോറിക്ഷകൾക്ക് സർവ്വീസ് നടത്താം

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments