Alert: You are not allowed to copy content or view source
സർക്കാർ ജീവനക്കാർക്ക് ശനിയാഴ്ച അവധി | 24newslive.com

സർക്കാർ ജീവനക്കാർക്ക് ശനിയാഴ്ച അവധി

img

സർക്കാർ ഓഫീസുകളിൽ ഇനി ഒരുത്തരവ് ഉണ്ടാകുന്നതുവരെ ശനിയാഴ്ച അവധി ദിവസമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് മുതൽ സർക്കാർ ഓഫീസുകളിൽ അമ്പത് ശതമാനം ജീവനക്കാർ ഉണ്ടാകണമെന്നും വരാൻ കഴിയാത്തവർ വീട്ടിലിരുന്ന് ഓഫീസ് ജോലി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാർ തങ്ങൾ ജോലി ചെയ്യുന്ന ജില്ലയിലേക്ക് രണ്ടുദിവസത്തിനുള്ളിൽ എത്തേണ്ടതാണ്. അതിന് കഴിയാത്തവർ ജില്ലാ കളക്ടറുടെ നിർദേശമനുസരിച്ച കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കണം. 
അടുത്ത ജില്ലകളിലേക്ക് ജീവനക്കാർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. അതേസമയം അടുത്ത ജില്ലയിലെ ഓഫീസിലേക്ക് യാത്ര സ്ഥിരമാണെങ്കിൽ മേലധികാരിയുടെ സാക്ഷ്യപത്രം കൈയിലുണ്ടാകണം. 

പരീക്ഷ നടത്തുന്നതിന്റെ ഭാഗമായി, എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാവുന്നതാണ്. ശനിയാഴ്ച ഒഴിവ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമല്ല.


 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments