Alert: You are not allowed to copy content or view source
മോനിഷിന് ഉന്നം തെറ്റാറില്ല ,രഞ്ജിയില്‍ ഈ ഇടങ്കയ്യന്‍ വീഴ്ത്തിയത് 42 വിക്കറ്റുകള്‍ | 24newslive.com

മോനിഷിന് ഉന്നം തെറ്റാറില്ല ,രഞ്ജിയില്‍ ഈ ഇടങ്കയ്യന്‍ വീഴ്ത്തിയത് 42 വിക്കറ്റുകള്‍

img

 രഞ്ജി ക്രിക്കറ്റിന്റെ ഈ ഉത്സവകാലത്ത്  വിക്കറ്റ് വേട്ടയില്‍ മൂന്നാംസ്ഥാനത്തെത്തിയിരിക്കുകയാണ് കെ.എസ്. മോനിഷ് എന്ന ഇടങ്കൈയന്‍ കേരള സ്​പിന്നര്‍. ഇത്തവണത്തെ കേരളത്തിന്റെ രഞ്ജിയിലുള്ള അധീശത്വത്തിനു ചരട് വലിക്കുന്നത്  ഈ ഇരുപത്തഞ്ചുകാരനാണ് .

സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിലെ രണ്ടാമിന്നിങ്‌സില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തിയ മോനിഷ് സീസണില്‍ ആകെ ഏഴു കളികളിലെ 14 ഇന്നിങ്‌സുകളില്‍നിന്നായി 42 വിക്കറ്റുകളാണ് തെറിപ്പിച്ചത് . ഇതോടെ ദേശീയതലത്തില്‍ വിക്കറ്റ് വേട്ടയില്‍  മൂന്നാം സ്ഥാനക്കാരനായി മോനിഷ് . 45 വിക്കറ്റ് വീഴ്ത്തിയ വിദര്‍ഭയുടെ അക്ഷയ് വഖാരെയും 44 വിക്കറ്റ് വീഴ്ത്തിയ മധ്യപ്രദേശിന്റെ ജലജ് സക്‌സേനയും മാത്രമാണ് മുന്നില്‍.
അഞ്ചുതവണ ഇതിനകം മോനിഷ് ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ചു. രണ്ടു മത്സരങ്ങളില്‍ 10 വിക്കറ്റ് നേടി. ഹൈദരാബാദിനെതിരായ മത്സരത്തില്‍ എതിരാളികളുടെ മൈതാനത്തും സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ മലപ്പുറത്തെ പിച്ചിലുമാണ് മോനിഷിന്റെ 10 വിക്കറ്റ് നേട്ടങ്ങള്‍.

എതിരാളികളുടെ മൈതാനത്തും സ്വന്തം മൈതാനത്തും ഒരുപോലെ തിളങ്ങാന്‍കഴിയുന്ന താരമാണ് മോനിഷെന്ന് കോച്ച് പി. ബാലചന്ദ്രന്‍ പറയുന്നു . 
സി ഗ്രൂപ്പില്‍ ഒന്നാമതുള്ള സൗരാഷ്ട്രയെ തോല്‍പ്പിച്ച മത്സരത്തില്‍ മികച്ച കളിക്കാരനായും മോനിഷ്  തിരഞ്ഞെടുക്കപ്പെട്ടു. ഈ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 81 റണ്‍സിന് ആറുവിക്കറ്റും രണ്ടാമിന്നിങ്‌സില്‍ 46 റണ്‍സിന് അഞ്ചുവിക്കറ്റുമാണ് മോനിഷ് വീഴ്ത്തിയത്.


 

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments


LIKE US