Alert: You are not allowed to copy content or view source
ദുബൈയിലെ മലയാളി വ്യവസായി ഷാർജയിലെ കെട്ടിടത്തിൽ നിന്നും വീണുമരിച്ച നിലയിൽ | 24newslive.com

ദുബൈയിലെ മലയാളി വ്യവസായി ഷാർജയിലെ കെട്ടിടത്തിൽ നിന്നും വീണുമരിച്ച നിലയിൽ

img

ഷാർജ:  മലയാളി ഷാർജയിലെ കെട്ടിടത്തിൽ നിന്നും വീണുമരിച്ച നിലയിൽ. കണ്ണൂർ സ്വദേശിയായ ടി പി അജിത്തിനെ(55) ആണ് ഷാർജ ജമാൽ അബ്ദുൾനാസർ സ്ട്രീറ്റിലെ 25 നിലയിലുള്ള കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതായി കണ്ടെത്തിയത്. ദുബൈയിൽ സ്വന്തമായുള്ള മഡോണ വില്ലയിലായിരുന്നു അജിത്ത് താമസിച്ചിരുന്നത്. അതേസമയം ദുബൈയിൽ താമസിക്കുന്ന അജിത്ത് ഷാർജയിലെത്തിയതെന്തിനെന്നറിയില്ല.

മുപ്പത് വർഷമായി യു എ ഇയിലുള്ള അജിത്ത് ദുബൈയിൽ സ്പെയ്സ് മാക്സ് എന്ന കമ്പനി നടത്തുകയാണ്. ഈയിടെ കണ്ണൂരിൽ സ്വന്തമായി വീടെടുത്ത് താമസവും തുടങ്ങിയിരുന്നു. കുടുംബം ദുബൈയിലാണ് താമസം. ഭാര്യ ബിന്ദു. മകൻ എൻജിനീയറിങ് പഠനം കഴിഞ്ഞ് അജിത്തിന്റെ കൂടെ ജോലി ചെയ്യുന്നു. മകൾ വിദ്യാർഥിനി. 
 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments