Alert: You are not allowed to copy content or view source
ലൂസി കളപ്പുര പള്ളിമേടയിൽ കണ്ട അവിഹിതം: സിസിടിവി ദൃശ്യങ്ങൾ പുറത്ത് | 24newslive.com

ലൂസി കളപ്പുര പള്ളിമേടയിൽ കണ്ട അവിഹിതം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

img

പള്ളിമേടയിലെ അവിഹിതം ലൂസി കളപ്പുരയുടെ കണ്ടെത്തൽ എന്ന പേരിൽ സി. ലൂസി കള്ളം പറയുകയാണെന്നാരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്. ജോസ് സെബാസ്റ്റിയൻ ദേവസ്യ എന്നയാളാണ് സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ലൂസിയുടെ കള്ളക്കഥ പൊളിച്ചു എന്നാരോപിച്ച് പോസ്റ്റിട്ടത്. ആധികാരികതയ്ക്കായി സി.സി.ടി.വി ദൃശ്യങ്ങളും ഇദ്ദേഹം പോസ്റ്റിനോടൊപ്പം ചേർത്തിട്ടുണ്ട്. 

ജോസ് സെബാസ്റ്റിയൻ ദേവസ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം


കഴിഞ്ഞ ദിവസം ചിലർ വീണ്ടും ലൂസി കളപ്പുരയ്ക്ക് പിന്നാലെ കൂടിയിരുന്നു. അവർ യാദൃശ്ചികമായി കണ്ട ഞെട്ടിക്കുന്ന അനാശാസ്യത്തിന്റെ കഥകൾക്കായി കാതോർക്കുകയായിരുന്നു കുറേയേറെപ്പേർ.

വാതിലുകളെല്ലാം തുറന്നിട്ട് ഒരച്ചനും കന്യാസ്ത്രീയും അവിഹിത ബന്ധത്തിൽ ഏർപ്പെടുന്നു. ചങ്ക് തകർന്ന ലൂസി അവരെ തടയാൻ ശ്രമിക്കുന്നു... തടഞ്ഞ ലൂസിയെ അച്ചൻ കൊല്ലാൻ ശ്രമിക്കുന്നു... വളരെ പെട്ടെന്നുതന്നെ പോലീസിൽ അറിയിക്കുന്നു... പോലീസെത്തി ലൂസിയുടെ ജീവൻ രക്ഷിക്കുന്നു... കേട്ടിരിക്കാൻ ഉദ്വേഗജനകമായ കഥ... ലൂസി ഫാൻസിന് മറ്റെന്ത് വേണം?

ലൂസിയുടെ കഥ കേട്ടവർ ഒന്നുകൂടി കേൾക്കുക. കേൾക്കാത്തവർ എവിടെനിന്നെങ്കിലും സംഘടിപ്പിച്ചു കേൾക്കുക. തുടർന്ന് ഈ സിസിടിവി ദൃശ്യങ്ങൾ കാണുക. 

തന്റെ സുപ്പീരിയറായ സിസ്റ്ററെയും നടപടിയെടുത്ത വൈദികനെയുമാണ് ലൂസി പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത്. രാവിലത്തെ വിശുദ്ധ കുർബ്ബാന വളരെ നേരത്തെ കഴിയും തുടർന്ന് ഇതിനുമാത്രം സമയം അവർ എന്തുചെയ്യുകയാണ് എന്ന സംശയം തനിക്കുണ്ടായെന്ന് ലൂസി പറയുന്നു. സിസിടിവിയിൽ കാണാം, 8.10 ഓടെ കുർബ്ബാനകഴിഞ്ഞ് ആദ്യം അച്ചനും കുറച്ചുകഴിഞ്ഞു സിസ്റ്ററും പള്ളിമുറിയിലേയ്ക്ക് വരുന്നത്. അച്ചൻ ളോഹ മാറുന്നതിനായി ബെഡ് റൂമിലേയ്ക്കും, സിസ്റ്റർ തലേദിവസം അച്ചന് ഭക്ഷണം കൊടുത്ത പാത്രം എടുക്കാൻ അടുക്കളയിലേയ്ക്കും പോകുന്നു. (സാധാരണ അച്ചൻ തന്നെയാണ് ഭക്ഷണം ഉണ്ടാക്കാറുള്ളതെങ്കിലും ഇടയ്ക്ക് മഠത്തിൽനിന്ന് അച്ചന് ഭക്ഷണം കൊടുക്കാറുണ്ട്. പ്രായമുള്ള അച്ചന്മാരെക്കുറിച്ച് സന്യാസിനികൾ മാത്രമല്ല, ഇടവകക്കാരും കരുതലുള്ളവരാണ്. അങ്ങനെയാണ് ക്രൈസ്തവർ)

വസ്ത്രം മാറിയ ശേഷം അൽപ്പം കഴിഞ്ഞ് ഭക്ഷണാവശ്യത്തിനായി അച്ചൻ അടുക്കളയിലേയ്ക്ക് പോകുന്നു. അപ്പോൾ സമയം 8.13. ആ സമയത്താണ്, ലൂസി കളപ്പുര സഹജീവി സ്‌നേഹത്തെ പ്രതി തന്റെ സുപ്പീരിയറെ അന്വേഷിച്ചിറങ്ങുന്നത്. ലൂസി വിശദീകരിക്കുന്നതനുസരിച്ച്, ധ്യാന നിമഗ്‌നയായ തനിക്ക് എന്തോ ഉൾവിളി കിട്ടിയതുപോലെയാണ് മദറിനെ തേടി പോകുന്നത്.
ഫോണിലൂടെ ധ്യാനിച്ചുകൊണ്ട്, ഒരു മോഷ്ടാവിനെപ്പോലെ പരാതി നടക്കുന്ന ചുരിദാർ ധരിച്ച ലൂസിയെ സിസിടിവിയിൽ വ്യക്തമായി കാണാം. അപ്പോൾ സമയം 8. 19... അതായത്, അച്ചൻ അടുക്കളയിലേയ്ക്ക് കയറിയിട്ട് 6 - 7 മിനിട്ട്. ഒരു ചായ തിളയ്ക്കാൻ എത്ര സമയമെടുക്കുമെന്ന് പറയേണ്ടതില്ലല്ലോ... 

ഫോണിൽ ആരോടോ താൻ കാണുന്നത് വിശദീകരിച്ചുകൊണ്ടും, പദ്ധതികൾ പ്ലാൻ ചെയ്തുകൊണ്ടും ലൂസി കളപ്പുര പള്ളിമുറിക്കുള്ളിലേയ്ക്ക് പ്രവേശിക്കുകയാണ്. വാതിലുകൾ തുറന്നിട്ടിരിക്കുകയായിരുന്നു എന്ന് അവർതന്നെ പറയുന്നു. അപ്പോൾ സമയം 8.20 കഴിഞ്ഞ് ആറു നിമിഷം. തുടർന്നുള്ള മുപ്പത് സെക്കന്റുകൾ വളരെ നിർണ്ണായകമാണ്. ലൂസി വിശദീകരിക്കുന്നതനുസരിച്ച്, ആ കെട്ടിടത്തിന്റെ മറ്റേ അറ്റത്തുള്ള അടുക്കളയിൽ ചെന്ന് അവർ പറഞ്ഞതുപോലുള്ള ദൃശ്യം കണ്ട് കുറച്ചു നിമിഷങ്ങൾ സ്തബ്ദയായി നിന്ന്, അതുവരെയും തന്നെ കാണാത്ത അച്ചനെയും സിസ്റ്ററെയും താൻ എത്തിയെന്ന് അറിയിച്ച്, അവരെ പ്രതിഷേധം അറിയിച്ച്, തിരികെ പുറത്തെത്താൻ അവശേഷിക്കുന്നത് കേവലം മുപ്പത് സെക്കന്റ് ആണ്. അതിനിടയിൽ അച്ചൻ ലൂസിയെ കൊല്ലാൻ നോക്കുന്നുമുണ്ട്.

പുറത്തുനിന്ന് ഫോണിൽ സംസാരിച്ച് അകത്തുകയറുന്ന ലൂസി തിരികെ പുറത്തിറങ്ങിയിട്ടാണ് ഫോൺ ചെവിയിൽ നിന്ന് എടുക്കുന്നത് എന്നുള്ളത് നമുക്ക് സിസിടിവി ദൃശ്യങ്ങളിൽ കാണുകയും ചെയ്യാം. സ്വാഭാവികമായി നടന്ന് മുറിക്ക് പുറത്തിറങ്ങുന്ന ലൂസി വാതിൽ പുറത്തുനിന്ന് അടയ്ക്കാൻ ശ്രമിക്കുമ്പോഴാണ് അച്ചൻ ഉള്ളിൽനിന്ന് എത്തുന്നതും അതുകണ്ട് അവർ ഓടുന്നതും എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തം.

ആ മുപ്പത് സെക്കന്റിൽ സംഭവിച്ചതായി ലൂസി പറഞ്ഞത് കണ്ണടച്ച് വിശ്വസിക്കുന്നവർ വിശ്വസിച്ചുകൊള്ളുക. എന്നാൽ, അകത്ത് സംഭവിച്ചത് എന്താണെന്ന് കേൾക്കാൻ താൽപ്പര്യമുള്ളവർ കേൾക്കുക. അടുക്കളയിൽ അച്ചൻ പാൽ പാത്രത്തിലാക്കി തിളപ്പിക്കാൻ അടുപ്പിൽ വയ്ക്കുന്നു. സിസ്റ്റർ തലേദിവസത്തെ പാത്രം കഴുകിക്കൊണ്ടു നിൽക്കുന്നു. പെട്ടെന്ന് ഒരു ആൾപെരുമാറ്റം കേട്ട് അച്ചൻ തിരിഞ്ഞു നോക്കിയപ്പോൾ, ചുരിദാർ ധരിച്ച്, ഫോൺ ചെവിയിൽ വച്ച് ഒരു സ്ത്രീ നിൽക്കുന്നു. പെട്ടെന്ന് ആളെ മനസിലായില്ല. 'എന്താ കാര്യം?' എന്ന് ചോദിച്ചപ്പോൾ അവർ പെട്ടെന്ന് തിരികെ നടന്നു, പുറത്തിറങ്ങി വാതിൽ അടച്ചു. സാധാരണ തുറന്നുകിടക്കാറുണ്ടായിരുന്ന വാതിൽ പുറത്തുനിന്ന് അടച്ചപ്പോൾ, അച്ചൻ വലിച്ചു തുറക്കുകയും ലൂസി ഓടിയപ്പോൾ പിന്നാലെ ചെല്ലുകയും ഉണ്ടായി... ഇതാണ് സംഭവിച്ചത്. ഏതാണ് വിശ്വസനീയം എന്ന് ചിന്താശേഷിയുള്ളവർ തീരുമാനിക്കുക.

ഇവിടെ ലൂസിയും കൂട്ടരും പ്ലാൻ ചെയ്തത് ഒരു കെണി ഒരുക്കാനായിരുന്നു എന്ന് വ്യക്തം. ആരോ പുറത്ത് ഉണ്ടായിരുന്നിരിക്കണം. അച്ചനെയും സിസ്റ്ററിനെയും കിച്ചണിലോ മറ്റോ ഇട്ടു പൂട്ടി ആളെക്കൂട്ടാനായിരിക്കണം അവർ ഒരുപക്ഷെ പദ്ധതിയിട്ടത്. അല്ലെങ്കിൽ മറ്റെന്തെങ്കിലുമാവാം. ആ സമയത്ത് അവർ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നത് ആരോടാണ് എന്ന് മനസിലാക്കാൻ കഴിഞ്ഞാൽ ഒരു ഗൂഢാലോചനയുടെ ചുരുളഴിയും. സംഭവിച്ച കാര്യങ്ങൾ വിവരിച്ച് ഉത്തരവാദിത്തപ്പെട്ടവർ കേസ് കൊടുക്കുമെന്നും, ഈ കേസിലെങ്കിലും പോലീസ് സത്യത്തിന്റെ പക്ഷത്ത് ഇടപെടുമെന്നും പ്രതീക്ഷിക്കാം. 

കേൾക്കാൻ_ചെവിയുള്ളവർ_കേൾക്കട്ടെ

വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.facebook.com/josesebastian.devasia/videos/148502963452298/?t=13

ഈ വാർത്തയും കൂടി വായിക്കണം എങ്കിൽ ഈ ലിങ്കുകളിൽ  ക്ലിക്ക് ചെയ്യുക

https://www.24newslive.com/page/news/specials-today-8/10896.html   വൈദികനും സിസ്റ്ററും അടുക്കളയിൽ പരസ്യ ലൈംഗീക ബന്ധം, എന്നെ ഓടിച്ചു: സി. ലൂസി കളപ്പുരയ്ക്കൽ

വികാരം കുടുക്കി, വികാരിയുടെ മെത്രാൻമോഹം പൊലിഞ്ഞു

https://www.24newslive.com/page/news/specials-today-8/10853.html

കുടുംബജീവിതം തകർക്കാൻ ശ്രമം, വികാരിയുമൊത്തുള്ള ചിത്രങ്ങൾ കൃത്രിമം: യുവതിയുടെ ഭർത്താവിന്റെ പരാതി

അവസാനനാളുകളിൽ ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യും എന്ന് പറയുന്നത് എത്രയോ ശരിയാണ്.

ലോകത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും കൂട്ടിവായിക്കുമ്പോൾ ദൈവം സമീപത്ത് എത്തിയിരിക്കുന്നു എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു

വരാൻ പോകുന്നു കൂടുതൽ മഹാമാരികൾ . കേൾക്കാത്ത കേൾവിക ളും    .ജനം ജനത്തിന് എതിരായും തിരിഞ്ഞു . ഇതിലും വലിയ കാര്യങ്ങൾ വരും  തളരരുത് ദൈവത്തെ മുറുകെപ്പിടിക്കുക വിശ്വസിക്കുക ബൈബിളിൽ

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments