Alert: You are not allowed to copy content or view source
കയ്യിലുള്ളത് സാത്താനിക ജപമാലയോ? ജാഗ്രത! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ | 24newslive.com

കയ്യിലുള്ളത് സാത്താനിക ജപമാലയോ? ജാഗ്രത! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

img

കയ്യിലുള്ളത് സാത്താനിക ജപമാലയോ? ജാഗ്രത! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ  .ഷിബു കിഴക്കേകുറ്റ്   Shibu kizhakkekuttu

Join Group  https://www.facebook.com/groups/2050399385205733/  Power of Holy Rosary

താഴെക്കാണുന്ന ജപമാലയുടെ മുത്തുമണികൾ   നോക്കുക  HOW MANY?

സാത്താനിക ജപമാലകൾ വ്യാപകമാകുന്നതായി റിപ്പോർട്ട്. നാം സാധാരണ ഉപയോഗിക്കുന്ന ജപമാലയുടെ അതേ സാദൃശ്യത്തിലാണ് ഇത്തരം ജപമാലകളും വിപണിയിലെത്തുന്നത്. യഥാർത്ഥ ജപമാലയ്ക്ക് അൻപത്തൊൻപത് മണിയുള്ളപ്പോൾ സാത്താനിക ജപമാലയ്ക്ക് അൻപത്തിമൂന്നോ അൻപത്തിനാലു (, 58, 69 , ചിലതിൽ ചെറിയ വ്യത്യാസം കാണൂ.) മണികൾ മാത്രമേ കാണൂ. മാത്രമല്ല തല തിരിഞ്ഞ കുരിശടയാളവും മുത്തുകളിൽ പതിച്ചിരിക്കുന്ന പൈശാചിക സ്വഭാവമുള്ള ചിത്രങ്ങളും ഇത്തരം ജപമാലകൾ ദൈവീകമല്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം ജപമാലകൾ ഉപയോഗിച്ച് പ്രാർത്ഥിക്കുന്നവർ അവരറിയാതെ തന്നെ പിശാചിനോടാണ് പ്രാർത്ഥിക്കുന്നത്. പല വർണ്ണങ്ങളിൽ പല രൂപങ്ങളിൽ ഉള്ള ജപമാലകൾ ഇന്ന് മാർക്കറ്റിൽ  ലഭ്യമാണ്. പല മലയാളികളുടെ വീട്ടിലും ഇത്തരം ജപമാലകളും സാത്താനിക രൂപങ്ങളുമുണ്ട്. സാത്താനിക ജപമാലയാണെന്ന് അറിയാതെ തന്നെ പലരും ഇവ കഴുത്തിലണിയുന്നുമുണ്ട്. ഇത്തരം ജപമാലകൾ സൂക്ഷിക്കുന്ന വീട്ടിലും വ്യക്തികളിലും പ്രശ്‌നങ്ങളും ഒഴിയില്ല. അതിനാൽ തന്നെ കൈവശമുള്ള ജപമാലയിലെ മുത്തുകളുടെ എണ്ണവും അതിലെ രൂപങ്ങളും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

Join Group  https://www.facebook.com/groups/2050399385205733/  Power of Holy Rosary

 

യഥാർഥ കൊന്തയുടെ പ്രധാനഘടകമാണ് ക്രൂശിതരൂപം. എന്നാൽ, സാത്താനിക കൊന്തയിൽ യേശുവിനെ അപമാനിക്കുന്നതിന്റെ ഭാഗമായി തലകീഴായ ക്രൂശിതരൂപമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ സാത്താനാരാധകരുടെ ഔദ്യോഗിക ചിഹ്നമായ തലതിരിഞ്ഞ പെന്റഗ്രാമും ഇതിൽ പതിപ്പിച്ചിട്ടുണ്ട്. കന്യകാമറിയത്തിന്റെ രൂപവും തല കീഴായി കോർക്കും. ഇത്തരം വ്യാജജപമാലകളെ വൈകൃതങ്ങൾ നിറഞ്ഞ സാത്താൻ ആരാധനയ്ക്ക് ഉപയോഗിക്കുന്ന പതിവും ചില സംഘങ്ങൾക്കിടയിലുണ്ട്. അല്പം ശ്രദ്ധിച്ചാൽ ഇത്തരം വ്യാജജപമാലകളെ തിരിച്ചറിയാനാകും. എന്നാൽ, ചില സാത്താനിക ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്ന വ്യാജജപമാലകകളുടെ നിർമ്മാണം യഥാർത്ഥ ജപമാലയെ വെല്ലുന്ന രീതിയിലാണ്. ന്യൂ ഏജ് റോസറിയുടെ മറവിൽ ഇത്തരം വ്യാജജപമാലകൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

 

എങ്ങനെ ഇത്തരം പൈശാചിക കൊന്തയിൽ നിന്നും രക്ഷപ്പെടാൻ കഴിയുമെന്നാണ് പലരും ഉയർത്തുന്ന ചോദ്യം. ജപമാലയടക്കമുള്ള ഭക്തവസ്തുക്കൾ മതസ്ഥാപനങ്ങളുടെ അംഗീകൃതകേന്ദ്രങ്ങളിൽനിന്നു മാത്രം വാങ്ങുകയെന്നതാണ് ഏറ്റവും നല്ല മുൻകരുതൽ. വഴിയോരങ്ങളിലും മറ്റു കേന്ദ്രങ്ങളിലുമൊക്കെ അപരിചിതർ വിൽക്കുന്ന ഭക്തവസ്തുക്കൾ വാങ്ങാതിരിക്കുന്നതാണ് നല്ലത്. ആരെങ്കിലും സമ്മാനിക്കുകയോ മറ്റോ ചെയ്യുന്ന കൊന്തയും മറ്റു സാധനങ്ങളും  ശ്രദ്ധയോടെ പരിശോധിച്ചിട്ടു വേണം ഭക്തകാര്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ.

 

ഫിലിപ്പീൻസിൽ സാത്താൻ സേവക്കാർ വ്യാജ ജപമാലകൾ പ്രചരിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം ഒരു അന്താരാഷ്ട്രമാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.  ബാരങ്ങെ പാർഡോയിലെ സെബു നഗരത്തിലാണ് പൈശാചിക ജപമാലകൾ വ്യാപകമായി പ്രചരിക്കുന്നത്.  അതേസമയം, ജപമാലകളും മറ്റ് എല്ലാ വസ്തുക്കളും വൈദികരെ കൊണ്ട് വെഞ്ചരിച്ചതിന് ശേഷമേ ഉപയോഗിക്കാൻ പാടുള്ളൂയെന്ന് സെബു അതിരൂപതയുടെ മീഡിയ ചുമതലയുള്ള മോൺസിഞ്ഞോർ ജോസഫ് ടാൻ വിശ്വാസികൾക്ക് മുന്നറിപ്പ് നൽകിയിട്ടുണ്ട്. 

 

സെബു നഗരവാസികൾ വിശ്വാസത്തിൽ അടിയുറച്ചവരായതിനാൽ ഭയപ്പെടേണ്ടതില്ലെന്നും  ജാഗ്രത പുലർത്തണമെന്നും സഭാ നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 7ന് ഒരു റേഡിയോ പരിപാടിയിലൂടെ നൊവാലിച്ചസ് അതിരൂപതയിലെ മുഖ്യഭൂതോച്ചാടകനായ ഫാദർ അംബ്രോസിയോ നൊനാറ്റോ ലെഗാസ്പി  സാത്താൻ ആരാധകരുടെ ജപമാലകളും, മറ്റ് വസ്തുക്കളും ഫിലിപ്പീൻസിൽ എത്തിയിട്ടുണ്ടെന്നും ജാഗ്രതപുലർത്തണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

 

ഇലൂമിനാറ്റി എന്ന എന്ന് വിളിക്കപ്പെടുന്ന സംഘമാണ് ഇത്തരം പൈശാചിക ജപമാലകൾക്ക് പിറകിലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ലിബേര നോക്‌സ് എന്ന കൊന്തയുടെ ഒരു ഫോട്ടോ ഫിലിപ്പീൻസിലെ മെത്രാൻ സമിതി പുറത്തുവിട്ടിരുന്നു. ഈ ചിത്രം ഒരു ഇമേജ് എഡിറ്റർ വെച്ച് മങ്ങിയതാക്കുമ്പോൾ കിരണങ്ങളോട് കൂടിയ സൂര്യന്റേയും, ക്രൂശിതരൂപത്തിന് പിന്നിലെ സർപ്പവും ഉൾകൊള്ളുന്ന ഇലൂമിനാറ്റിയുടെ മുദ്ര വ്യക്തമായി കാണുന്നതായി റിപ്പോർട്ടുണ്ട്. വൈദികർ എല്ലാ ഭക്തവസ്തുക്കളും വെഞ്ചിരിച്ചതിന് ശേഷമേ വിശ്വാസികൾക്ക് നൽകാവൂ എന്നും ഫാ. അംബ്രോസിയോ നൊനാറ്റോ ലെഗാസ്പി വ്യക്തമാക്കി.

ജപമാലയുമായി ബന്ധപ്പെട്ട എല്ലാ സംശയനിവാരണങ്ങൾക്കും https://www.facebook.com/groups/2050399385205733/.   Power of Holy Rosary ലൈക്ക് ചെയ്യുക. കൂടാതെ കത്തോലിക്കാ വിശ്വാസവുമായി ബന്ധപ്പെട്ട വാർത്തകൾ പങ്കുവെയ്ക്കുകയും ചെയ്യുമല്ലോ അല്ലേ?

https://www.24newslive.com/page/channels/malayalam-10
അതെ ഒരു നിമിഷം  സൗജന്യമായി
https://www.facebook.com/24x7newslive/?ref=br_rs
24newslive.com ല്‍ വായനക്കാരുടെ ആവശ്യാര്‍ത്ഥം ലൈവ് ടി വി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്

മതപരവും  http://www.24newslive.com/page/channels/religious-tv-channels-25  സാംസ്‌കാരികപരവുമായ എല്ലാ വാർത്തകളും ഓരോ നിമിഷവും അറിയാൻ 24newslive.comലൈക്ക് ചെയ്യൂ. ഇഷ്ടമായ വാർത്തകൾ ഷെയർ ചെയ്യാൻ മറക്കല്ലേ   facebook.com/24x7newslive/?fref=ts    

വാർത്തയും വിനോദവും വിജ്ഞാനവും ഒരു കുടക്കീഴിൽ. ഈ പുതുവർഷത്തിൽ 24newslive.com ഓരോ നിമിഷവും വാർത്താലോകത്ത് അപ്‌ഡേറ്റാകാൻ നിങ്ങൾക്കവസരമൊരുക്കുന്നു. ഏത് ഭാഷയിലുമുള്ള നിങ്ങളുടെ പ്രിയപ്പെട്ട ചാനലുകൾ ഇനി 24newslive.comലൂടെ തികച്ചും സൗജന്യമായി ആസ്വദിക്കാം. വിനോദ-വിജ്ഞാന-വാർത്താ ചാനലുകൾക്കായി പ്രത്യേകം വിഭാഗങ്ങൾ. മലയാളമുൾപ്പടെ എല്ലാ വർത്തമാന പത്രങ്ങളും സർവ്വ ഓൺലൈൻ ന്യൂസ് പോർട്ടലുകളും നിങ്ങളുടെ വിരൽത്തുമ്പിൽ അതും തികച്ചും സൗജന്യമായി. എന്നും 24 ന്യൂസ് ലൈവ്.കോം നേരിനൊപ്പം. തുടര്‍ന്നും വാര്‍ത്തകള്‍ ലഭിക്കുന്നതിനായി     facebook.com/24x7newslive/?fref=ts        എന്ന ഫെയ്‌സ്‌ബുക്ക്‌ പേജ്‌ ലൈക്ക്‌ ചെയ്യുക

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments