Alert: You are not allowed to copy content or view source
മേരിക്കുട്ടിയാകാൻ ജയസൂര്യ കാതുകുത്തി, വീഡിയോ | 24newslive.com

14 November 2018, Wednesday

മേരിക്കുട്ടിയാകാൻ ജയസൂര്യ കാതുകുത്തി, വീഡിയോ

img

പുതിയ ചിത്രം 'ഞാൻ മേരിക്കുട്ടി'ക്കായി ജയസൂര്യ കാതുകുത്തി. കാത് കുത്തി കമ്മലിടുന്ന വീഡിയോ താരം തന്നെ ഫേസ്ബുക്കിൽ പോസ്റ്റുചെയ്യുകയും ചെയ്തു. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയുമൊന്നിക്കുന്ന ചിത്രമാണ് ഞാൻ മേരിക്കുട്ടി. ഒരു കാത് കുത്തൽ ചടങ്ങിലൂടെ മേരിക്കുട്ടിയിലേയ്ക്കുള്ള പ്രയാണം തുടങ്ങിയിരിക്കുകയാണെന്ന് ജയസൂര്യ പറഞ്ഞു.

ജീവിതത്തിൽ ആദ്യമായാണ് കാത് കുത്തുന്നതെന്നും വേണമെങ്കിൽ പ്രസ് കമ്മലോ മറ്റോ ഉപയോഗിക്കുമായിരുന്നുവെന്നും ജയസൂര്യ വീഡിയോയിൽ പറയുന്നുണ്ട്. പക്ഷെ അങ്ങനെയുള്ള കമ്മലാണെങ്കിൽ അത് മേരിക്കുട്ടിക്ക് അനുയോജ്യമാവില്ലെന്നാണ് താരത്തിന്റെ നിലപാട്. 

 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments