ഫാ. ബാബു ഓഫീസിലെത്തുന്ന സ്ത്രീകളെ സിബ്ബ് ഊരി കാണിക്കും, ലഹരിവിമുക്തിക്കെത്തുന്നവരുടെ ഭാര്യമാര്‍ക്കും ശല്യം

0
303

വീട്ടിൽ കയറി യുവതിയെ ബലാത്സംഗം ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്ത വൈദികൻ പെൺകുട്ടികളേയും യുവതികളേയും വിളിച്ചുവരുത്തി സംസാരിക്കുന്നതിനിടയിൽ പാന്റിന്റെ സിബ്ബ് ഊരികാണിക്കാറുണ്ടായിരുന്നെന്ന് റിപ്പോർട്ട്. മലയാളത്തിലെ ഒരു പ്രശസ്ത ഓൺലൈൻ മാധ്യമമാണ് വൈദികന്റെ കൊള്ളരുതാത്ത പ്രവൃത്തികളെപ്പറ്റി റിപ്പോർട്ട് ചെയ്തത്. സെന്റ് ജോർജ്ജ് താബോർ ഓർത്തഡോക്‌സ് ദൈവാലയത്തിലെ വൈദികനായ ഫാ. ബാബു വർഗ്ഗീസ് (37) പൂക്കോട്ടിലിനെയാണ് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്തത്. മീനങ്ങാടിയിലെ ഓഫീസിൽ വയ്ച്ചാണ് സ്ത്രീകളെ ഇയാൾ പാന്റിന്റെ സിബ്ബ് ഊരി കാണിച്ചിരുന്നതെന്നും ചൂഷണത്തിന് വിധേയരാക്കിയിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.

സുൽത്താൻബത്തേരി കേണിച്ചിറയിൽ സഭയുടെ അംഗീകാരമില്ലാതെ ഈ വൈദീകൻ നടത്തുന്ന ലഹരിവിമുക്ത കേന്ദ്രത്തിൽ മദ്യപാനികളായ പുരുഷന്മാരെ ചികിത്സയ്ക്കായി എത്തിച്ചശേഷം അവരുടെ ഭാര്യമാരോട് മോശമായി പെറുമാറിയിരുന്നെന്നും റിപ്പോർട്ടിലുണ്ട്. സ്ത്രീകൾ പല തവണ ഫാ ബാബു വർഗീസിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും സഭാധികൃതർ ബാബുവിനെ താക്കീത് ചെയ്തതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൂടാതെ ഫാ ബാബു വർഗീസ് മൈസൂരിലും ബാംഗ്‌ളൂരിലും പെൺകുട്ടികൾക്ക് അഡ്മിഷൻ വാങ്ങി കൊടുക്കാറുണ്ടായിരുന്നെന്നും ബംഗളൂവിരിലെ നിരവധി കോളജുകളിലേക്ക് വൈദീകൻ പെൺകുട്ടികൾക്ക് നേഴ്‌സിങ്ങിന് അഡ്മിഷൻ ശരിയാക്കി നല്കിയിട്ടുണ്ടെന്നും ഇതിന്റെ കമ്മീഷൻ കോളജുകാരിൽ വൈദികൻ കൈപ്പറ്റിയിരുന്നതായുമുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്. പെൺകുട്ടികൾക്ക് ഫീസ് അടക്കാൻ വീട്ടുകാർ കൊടുത്തിരുന്ന പണം വരെ വൈദീകൻ ചിലവാക്കിയതായും കുട്ടികളുടെ പരീക്ഷകൾ വരെ മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും വിവരമുണ്ട്.

അതേസമയം വീട്ടിൽ കയറി യുവതിയെ ബലാത്സംഗം ചെയ്തതിന് അറസ്റ്റിലായ ഫാ. ബാബു വർഗ്ഗീസിനെ സഭ വൈദികവൃത്തിയിൽ നിന്ന് പുറത്താക്കി. ബാബു വർഗീസ് പൂക്കോട്ടിൽ പൗരോഹിത്യത്തിന് നിരക്കാത്ത രീതിയിൽ ജീവിക്കുകയും ക്രിമിനൽ കേസിൽ പ്രതിയാവുകയും ചെയ്ത സാഹചര്യത്തിലാണ് വൈദികവൃത്തിയിൽ നിന്ന് വിലക്കിയതെന്ന് ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രപൊലീത്ത വ്യക്തമാക്കി. കേണിച്ചിറയിൽ ബാബു വർഗീസ് നടത്തിയിരുന്ന ഡി അഡിക്ഷൻ സെന്ററുമായി സഭയ്ക്കും ഭദ്രാസനത്തിനും ബന്ധമില്ലെന്നും ഡി അഡിക്ഷൻ സെന്ററിന് സഭയുടെ അംഗീകാരമില്ലെന്നും അദ്ദേഹം അറിയിച്ചു.

ഭർത്താവുമായി പിണങ്ങിതാമസിക്കുകയായിരുന്ന യുവതിയെ കുടുംബപ്രശ്‌നങ്ങൾ കൗൺസിലിങിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് വൈദികൻ പീഢിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതി ലഭിച്ചതിനെ തുടർന്ന് കമ്പളക്കാട് സി ഐ എം.വി പളനിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വയനാട് ബത്തേരി താളൂർ സ്വദേശിയായ ഫാ ബാബു വർഗീസ് പൂക്കോട്ടിലിനെ അറസ്റ്റ് ചെയ്തത്.

ഫാമിലി കൗൺസിലറായും സേവനമനുഷ്ഠിക്കുന്ന വൈദികൻ യുവതിയും ഭർത്താവും തമ്മിലുള്ള കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവതിയുടെ വിശ്വാസം പിടിച്ചുപറ്റിയത്. തുടർന്ന് യുവതിയേയും ഭർത്താവിനെയും തമ്മിൽ കൂടുതൽ അകറ്റിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

താൻ താമസിക്കുന്ന വാടകവീട്ടിൽ അതിക്രമിച്ചുകയറിയ ശേഷമായിരുന്നു വൈദികൻ തന്നെ ബലാത്സംഗം ചെയ്തതെന്നും യുവതി തന്റെ പരാതിയിൽ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

നിഷ്‌കളങ്കരായി ജീവിക്കുന്ന അനേകം വൈദികരുണ്ട്. വിശ്വാസത്തെയും വിശുദ്ധിയേയും ജീവനേക്കാളും സ്നേഹിക്കുന്നവർ. അവരുടെ സൽപ്പേരിന് പോലും കളങ്കം ചാർത്തുകയാണ് ഇത്തരം വൈദികർ. മനുഷ്യരെ പറ്റിക്കാം. എന്നാൽ ആയിരം സൂര്യന്റെ പ്രകാശമുള്ള ദൈവത്തിന്റെ കണ്ണുകളെ ചതിക്കാനാകില്ല. ഇരുട്ടത്ത് ചെയ്യുന്നവ വെളിച്ചത്ത് കാണും. അതുറപ്പ്. ക്രിസ്ത്യാനികൾ ദൈവത്തിലാണ് വിശ്വസിക്കുന്നത്.യൂദാസിനെ പോലെയുള്ളവർ ഇപ്പോഴും സഭയിലുണ്ട്.തെറ്റ് ചെയ്യുന്നവരെ ദൈവം ശിക്ഷിക്കും .ഇതൊന്നും കണ്ടു വിശ്വാസം നഷ്ടപ്പെട്ടുപോകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here